European Football Foot Ball Top News

എംബാപ്പെക്ക് കണ്ണ് തള്ളും ഓഫര്‍ നല്‍കി പിഎസ്ജി

April 23, 2022

എംബാപ്പെക്ക് കണ്ണ് തള്ളും ഓഫര്‍ നല്‍കി പിഎസ്ജി

പ്രതിവർഷം 50 മില്യൺ യൂറോ വിലമതിക്കുന്ന പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്നുള്ള പുതിയ ഓഫര്‍  കൈലിയൻ എംബാപ്പെയേ  ആശയകുഴപ്പത്തില്‍ ആക്കിയിരിക്കുയാണ്.ഇമേജ് അവകാശ തർക്കം കാരണം റയൽ മാഡ്രിഡിലേക്കുള്ള കൈമാറ്റം നിലവില്‍ നിശ്ചലമായിരിക്കുകയാണ്.പിഎസ്ജി തങ്ങളുടെ ഏറ്റവും മികച്ച താരത്തിനെ എന്ത് വില കൊടുത്തും നിലനിര്‍ത്താനുള്ള ലക്ഷ്യത്തില്‍ ആണ്.

50 മില്യണിലധികം വാർഷിക ശമ്പളത്തിൽ എംബാപ്പെയെ തങ്ങളുടെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനാക്കാൻ ആണ് പിഎസ്ജിയുടെ തീരുമാനം.തന്റെ ഭാവി ക്ലബിന്  സമർപ്പിക്കുകയാണെങ്കിൽ താരത്തിന് ലാഭകരമായ സൈനിംഗ് ബോണസും ലഭിക്കും.100 മില്യണ്‍ ഡോളര്‍ ആണ് ബോണസ് തുക.എംബാപ്പെയുടെ അമ്മ ഫയ്‌സ ലമാരിയും നാസർ അൽ-ഖെലൈഫിയും തമ്മില്‍  ഖത്തറി തലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ കൂടികാഴ്ച്ചയില്‍  ആണ് ഈ ക്ലബ് ഈ വമ്പന്‍ ഓഫര്‍ താരത്തിന് നല്‍കിയത്.

Leave a comment

Your email address will not be published. Required fields are marked *