European Football Foot Ball Top News

കവാനിയുടെ സൈനിങ്ങിനു സമ്മതം മൂളി അന്‍സലോട്ടി

April 19, 2022

കവാനിയുടെ സൈനിങ്ങിനു സമ്മതം മൂളി അന്‍സലോട്ടി

മാഡ്രിഡില്‍  എഡിൻസൺ കവാനിയുടെ സൈനിംഗ് കാർലോ ആൻസലോട്ടി അംഗീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് കഴിഞ്ഞ രണ്ട് സീസണുകളും ഓൾഡ് ട്രാഫോർഡിൽ ചെലവഴിച്ചു, എന്നാൽ കരാർ കാലഹരണപ്പെട്ടാൽ ഈ വേനൽക്കാലത്ത് താരം അവിടം  വിടും.

കവാനി മാഞ്ചസ്റ്ററിലെ ഒരു സ്ക്വാഡ് കളിക്കാരനാണ്, വലിയ ലക്ഷ്യങ്ങളുമായി വരുകയും പതിവായി ക്ലബില്‍ മികച്ച പ്രകടനങ്ങള്‍  നൽകിയിട്ടും അപൂർവ്വമായി മാത്രമേ ആദ്യ ഇലവനില്‍ അദ്ദേഹം ഇടം നെടുന്നുള്ളൂ.കവാനി ഒരു മാസത്തിലേറെയായി റെഡ് ഡെവിൾസിന് വേണ്ടി കളിച്ചിട്ടില്ല, മാത്രമല്ല ഈ ടേമിൽ രണ്ട് തവണ മാത്രമാണ് സ്കോർ ചെയ്തത്. കഴിഞ്ഞ സീസണിൽ 17 തവണ വല കുലുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ലോസ് ബ്ലാങ്കോസ് കരിം ബെൻസെമയുടെ ബാക്ക്-അപ്പായി ഒരു വേഷം ആണ് കവാനിയെ കൊണ്ട് റയല്‍ ഉദ്ദേശിക്കുന്നത്.

Leave a comment