European Football Foot Ball Top News

മെംഫിസ് ഡീപെയ്,ഡെസ്റ്റ് എന്നിവര്‍ക്കെതിരെ ആരാധകരുടെ മുറവിളി

April 19, 2022

മെംഫിസ് ഡീപെയ്,ഡെസ്റ്റ് എന്നിവര്‍ക്കെതിരെ ആരാധകരുടെ മുറവിളി

കാഡിസിനെതിരെ ബാഴ്‌സലോണ മോശം പ്രകടനമാണ് കാഴ്ചവെച്ചത്, തിങ്കളാഴ്ച ലാ ലിഗയിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ടീമിനോട് 1-0ന് തോറ്റ ബാഴ്‌സലോണ സ്വന്തം ആരാധകരില്‍ നിന്ന്  സമൂഹമാധ്യമങ്ങളിലും നേരിട്ടും ഒട്ടേറെ കളിയാക്കലുകള്‍ നേരിടുന്നുണ്ട്.ആദ്യ പകുതിയിൽ ആധിപത്യം പുലർത്തുകയും സന്ദർശകരെക്കാൾ കൂടുതൽ ഷോട്ടുകൾ നേടുകയും ചെയ്‌തിട്ടും, ബാഴ്‌സയുടെ ഫോര്‍വേഡുകള്‍ ഗോള്‍ നേടാനുള്ള ഒരു സാധ്യതയും കാണിക്കാത്തത് ആണ് ആരാധകരെ ചൊടിപ്പിച്ചത്.

ഡച്ച് ഇന്റർനാഷണല്‍ ആയ മെംഫിസ് ഡീപെക്ക് ആണ്  ഏറ്റവും കൂടുതല്‍ വിമര്‍ശനം ലഭിച്ചത്. ആദ്യ അറുപതു മിനുറ്റ് കളിച്ച താരം ബാഴ്സയുടെ വിജയ സാധ്യത തുലച്ചു എന്നും ആരാധകര്‍ കുറ്റപ്പെടുത്തി.അടുത്തത് അമേരിക്കന്‍ വിംഗ് ബാക്ക് സെര്‍ജിനോ ഡേസ്ട്ടിന്റെ  ആയിരുന്നു.അദ്ദേഹം ബാഴ്സ ബെഞ്ചില്‍ ഇരിക്കാനുള്ള യോഗ്യതയെ ഉള്ളൂ എന്നും അറുപതു മിനുട്ടിന് ശേഷം മാത്രം അയാളെ കളിക്കാന്‍ ഇറക്കിയാല്‍ മതി എന്നും ആയിരുന്നു അവരുടെ അവകാശവാദങ്ങള്‍.

Leave a comment