European Football Foot Ball Top News

ചഹല്‍ ഷോ !!!

April 19, 2022

ചഹല്‍ ഷോ !!!

രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒരു ത്രില്ലര്‍ പോരാട്ടത്തില്‍ ഏഴു റണ്‍സിനു പരാജയപ്പെടുത്തി.ടോസ് നേടിയ കെകെആർ ആർആറിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ജോസ് ബട്ട്‌ലർ ഒരറ്റത്ത് അജയ്യമായി മുന്നേറിയതോടെ രാജാസ്ഥാന്റെ സ്കോര്‍ കുതിക്കാന്‍ തുടങ്ങി.സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി തികച്ച അദ്ദേഹം വെറും 61 പന്തിൽ നിന്ന് 103 റൺസ് നേടി കൊണ്ട് രാജസ്ഥാന്‍ ഇന്നിംഗ്സിന്റെ നെടുംതൂണായി മാറി.സഞ്ചു സാംസണ്‍,ഹേറ്റ്മയര്‍ എന്നിവരുടെ പിഞ്ച് ഹിറ്റിങ്ങും രാജസ്ഥാന്‍ സ്കോര്‍ 200 കടത്താന്‍ സഹായിച്ചു.

218 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കെകെആറിന് ആദ്യ പന്തിൽ തന്നെ സുനിൽ നരെയ്‌ന്റെ വിക്കറ്റ് നഷ്ടമായി.എന്നാല്‍ അയ്യര്‍ – ഫിന്‍ച്ച് സഖ്യം മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ കൊല്‍ക്കത്തയുടെ വിജയ സാധ്യത തെളിഞ്ഞു വന്നു.എന്നാല്‍ ഇവര്‍ക്ക് ശേഷം വന്ന ബാറ്റര്‍മാര്‍ ഫോമിലാവാന്‍ പാടുപ്പെട്ടതോടെ കൊല്‍ക്കത്തയുടെ ഡ്രീം ചേസ് അവതാളത്തില്‍ ആയി.പതിനേഴാം ഓവറില്‍ ഹാട്രിക്കോടെ അയ്യര്‍,ശിവം മാവി,പാറ്റ് കമിന്‍സ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തി കൊണ്ട് ചഹല്‍ കളിയിലെ താരം ആയി.

 

 

Leave a comment