European Football Foot Ball Top News

വീണ്ടും അടിതെറ്റി ബാഴ്സലോണ

April 19, 2022

വീണ്ടും അടിതെറ്റി ബാഴ്സലോണ

തിങ്കളാഴ്ച രാത്രി ക്യാമ്പ് നൗവിൽ കറ്റാലൻസിനെ 1-0ന് കാഡിസ് പരാജയപ്പെടുത്തി. ബാഴ്‌സലോണയ്ക്ക് തുടർച്ചയായ രണ്ടാം ഹോം തോൽവി ആണ്.തോൽവിക്ക് മുമ്പ്, സാവി ഹെർണാണ്ടസിന്റെ ടീം 15 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുകയായിരുന്നു.ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോള്‍ ബാഴ്സയെ അതിശയിപ്പിച്ച് കൊണ്ട് ലൂക്കാസ് പെരെസ് 48 ആം മിനുട്ടില്‍ കാഡിസിന് ലീഡ് നേടി കൊടുത്തു.

സമനില ഗോളിനായി ബാഴ്‌സലോണ നന്നേ  ശ്രമിച്ചു എങ്കിലും ഉറച്ച പ്രതിരോധം കാഴ്ച്ചവച്ച കാഡിസ് ബാഴ്സയെ വിജയ ഗോള്‍ നേടാന്‍ സമ്മതിച്ചില്ല.2003 ന് ശേഷം ആദ്യമായി ആണ്  തുടർച്ചയായി രണ്ട് ഹോം മത്സരങ്ങൾ  ബാഴ്‌സലോണ തോല്‍ക്കുന്നത്.തോറ്റെങ്കിലും രണ്ടാം സ്ഥാനത്ത് തന്നെ ബാഴ്സ തുടരുന്നുണ്ട്.ഈ ആഴ്ച്ച വളരെ മോശം ആയെന്നും എത്രയും പെട്ടെന്ന് ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മാറ്റണമെന്നും സാവി മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

 

 

Leave a comment