പറക്കും ഡച്ച്മാന്‍ യുണൈറ്റഡിലേക്ക് തിരികെയെത്താന്‍ സാധ്യത
മാഞ്ചസ്റ്റർ യുണൈറ്റഡ് റോബിൻ വാൻ പേഴ്‌സിക്ക് പുതിയ ബോസ് എറിക് ടെൻ ഹാഗിനെ സഹായിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്.റെഡ് ഡെവിൾസിന്റെ പുതിയ മാനേജരായി ടെൻ ഹാഗ് വരും ദിവസങ്ങളിൽ അവതരിപ്പിക്കപ്പെടും.അതിനു ശേഷം ആയിരിക്കും വാന്‍ പേഴ്സിയുടെ ക്ലാബിലേക്കുള്ള മടങ്ങി വരവ്.

ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, 52-കാരൻ തന്റെ അജാക്‌സ് അസിസ്റ്റന്റ് മിച്ചൽ വാൻ ഡെർ ഗാഗിനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം വാൻ പേഴ്‌സിയേയും കൊണ്ടുവരാന്‍ യുണൈറ്റഡ് ആഗ്രഹിക്കുന്നു. എന്നാൽ കുടുംബ ബന്ധങ്ങൾ കാരണം മുൻ ആഴ്സണൽ താരം ഹോളണ്ടിൽ തന്നെ തുടരാനാണ് സാധ്യത എന്നും റിപ്പോര്‍ട്ട് ഉണ്ട്.നിലവില്‍ അദ്ദേഹം ഫെയ്‌നൂർഡ് എന്ന ക്ലബില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.