എക്സ്ട്രാ ടൈമില്‍ വീണ്ടും റയലിന്റെ മുഖം കാത്ത് ബെന്‍സെമ
ആദ്യ പകുതിയിൽ ലാലിഗ ലീഡർമാർ രണ്ട് ഗോളുകൾക്ക് പിന്നിലായതിന് ശേഷം കരീം ബെൻസെമയുടെ ചിലവില്‍ വീണ്ടും റയല്‍ നാടകീയമായ ഒരു വിജയി നേടി. സെവിയ്യയ്‌ക്കെതിരെ റയൽ മാഡ്രിഡിന് 3-2 ആണ് ജയം നേടിയത്.ആദ്യ പകുതിയിൽ ഇവാൻ റാക്കിറ്റിച്ചും എറിക് ലമേലയും നേടിയ ഗോളുകൾ ആതിഥേയർക്ക് ലീഡിനു വഴിയൊരുക്കിയപ്പോള്‍ ,രണ്ടാം പകുതിയിൽ റോഡ്രിഗോ, നാച്ചോ, ബെൻസെമ എന്നിവർ ഗോൾ നേടിയതോടെ കാർലോ ആൻസലോട്ടിയുടെ ടീമിന് മൂന്നു പോയിന്റ് നേടാന്‍ ആയി.

ജയം ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സലോണയേക്കാൾ 15 പോയിന്റ് മുന്നിലാക്കി.അവര്‍ക്ക് ഇനിയും ആറു കളികള്‍ ബാക്കിയുണ്ട്.ഈ സീസണിൽ ബെൻസെമയുടെ 25-ാം ഗോളായിരുന്നു ഇത്, തന്റെ റയല്‍ കരിയറിലെ ഒരു ലീഗ് കാമ്പെയ്‌നിലെ ഏറ്റവും മികച്ച നേട്ടം നേടിയ താരം ഇത് പോലുള്ള പ്രകടനങ്ങള്‍ വഴി ബാലോന്‍ ഡി ഓറിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.