European Football Foot Ball Top News

മാര്‍സിലിയെ മറികടന്ന് പിഎസ്ജി

April 18, 2022

മാര്‍സിലിയെ മറികടന്ന് പിഎസ്ജി

നെയ്‌മറും കൈലിയൻ എംബാപ്പെയും നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍   ഞായറാഴ്ച മാർസെയ്‌ലെയ്‌ക്കെതിരെ 2-1 ന് സ്വന്തം തട്ടകത്തിൽ വിജയം നേടിയപ്പോൾ പാരീസ് സെന്റ് ജെർമെയ്‌ൻ പത്താമത് ഫ്രഞ്ച് കിരീടമെന്ന റെക്കോർഡിലേക്ക്  ശര വേഗത്തില്‍ കുതിക്കുന്നു.രണ്ടാം സ്ഥാനത്തുള്ള മാര്‍സിലിയെക്കള്‍ പിഎസ്ജിക്ക് പതിനഞ്ച് പോയിന്‍റ് ലീഡ് ഉണ്ട്.

ഇരു ടീമുകളും  സജീവമായ തുടക്കം കാഴ്ചവച്ചപ്പോള്‍ പന്ത്രണ്ടാം മിനുട്ടില്‍ തന്നെ ലീഡ് നേടാന്‍ പിഎസ്ജിക്ക് ആയി.12 മിനിറ്റിനുശേഷം മാർക്കോ വെറാറ്റി നൽകിയ ക്രോസിൽ നെയ്മർ പെനാൽറ്റി സ്പോട്ടിൽ നിന്ന് കീപ്പർ പൗ ലോപ്പസിനെ മറികടന്ന് ഗോള്‍ നേടി.31 ആം മിനുട്ടില്‍ കാലെറ്റ കാർ നേടിയ സമനില ഗോള്‍ മത്സരത്തിനെ കുറച്ച് നേരത്തേക്ക് ഉണര്‍ത്തി എങ്കിലും ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി എംബാപ്പെ പിഎസ്ജിക്ക് വീണ്ടും ലീഡ് നേടി കൊടുത്തു.

Leave a comment