യൂണിയന് ബെര്‍ലിന്‍,ആര്‍ബി ലെപ്സിഗ് എന്നിവര്‍ക്ക് വിജയം
.എതിരില്ലാത്ത ഒരു ഗോളിന് ആണ് ആര്‍ബി ലെപ്സിഗ് ലേവര്‍കുസനെ പരാജയപ്പെടുത്തിയത്.ഒരു നിർണായകമായ ടോപ്പ്-4 പോരാട്ടത്തിൽ ബയേർ ലെവർകൂസനെതിരായ മൂന്ന് പോയിന്റുകളും ആർബി ലെയ്പ്സിഗ് നേടിയപ്പോൾ ലീഗില്‍ തങ്ങളുടെ മൂന്നാം സ്ഥാനം വിജയകരമായി നിലനിര്‍ത്താന്‍ ലെപ്സിഗിനു ആയി.69 ആം മിനുട്ടില്‍ ഡൊമിനിക് സോബോസ്ലൈ നേടിയ ഗോളില്‍ ആണ് ആര്‍ബി ലെപ്സിഗ് വിജയം നേടിയത്.

യൂണിയൻ ബെർലിൻ യൂറോപ്പ ലീഗ് സെമി-ഫൈനലിസ്റ്റുകൾ അയ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി.തൈവോ അവോനിയി,ഗ്രിഷ പ്രോമേല് എന്ന താരങ്ങള്‍ നേടിയ ഗോളില്‍ ആണ് ബെര്‍ലിന്‍ ഫ്രാങ്ക്ഫുട്ടിനെതിരെ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ യൂണിയന് ബെര്‍ലിന്‍ ആറാം സ്ഥാനത്തേക്ക് കയറുകയും ഫ്രാങ്ക്ഫുട്ട് പത്താം സ്ഥാനത്ത് തുടരുകയും ചെയ്തു.