ബെന്‍ളിയും വെസ്റ്റ് ഹാമും മത്സരം സമനിലയില്‍ ; ഇരു കൂട്ടര്‍ക്കും നിരാശ
മാനേജരില്ലാത്ത ബെന്‍ളിയുമായി സമനില നേടി കൊണ്ട് വെസ്റ്റ് ഹാം പോയിന്റ് പട്ടികയില്‍ വീണ്ടും തിരിച്ചടി നേരിട്ടു.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ കഴിയുമായിരുന്നു എങ്കില്‍ വെസ്റ്റ് ഹാമിന് തങ്ങള്‍ ഏറെ ആഗ്രഹിച്ച ആറാം സ്ഥാനത്തേക്കുള്ള കയറ്റം ലഭിക്കുമായിരുന്നു. സന്ദര്‍ശകര്‍ ആയ ബെന്‍ളി ആയിരുന്നു സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.രണ്ടാം നിര ചാമ്പ്യൻഷിപ്പിലേക്കുള്ള തരംതാഴ്ത്തലില്‍ നിന്ന് രക്ഷ നേടാന്‍ ഭഗീരത പ്രയത്നം നടത്തുന്ന ബെന്ളിക്കും ഈ സമനില ഒരു തിരിച്ചടി തന്നെ ആണ്.

വലതുകാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മിഡ്ഫീൽഡർ ആഷ്ലി വെസ്റ്റ്വുഡിനെ സ്ട്രെച്ചറിൽ പുറത്താക്കിയതിന് തൊട്ടുപിന്നാലെ ബേൺലി ലീഡ് നേടി.വൌട്ട് വെഗ്റോസ്റ്റ് ബെന്‍ളിക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ തോമസ് സൌക്ക് ആണ് 74 ആം മിനുട്ടില്‍ വെസ്റ്റ് ഹാമിന് ഗോള്‍ നേടിയത്.