ബേബി AB യുടെ വളർച്ചയ്ക്ക് റിസർവേഷൻ സിസ്റ്റം തടസ്സമാകുമോ?
ഇന്ത്യയിൽ ഗവൺമെൻറ് ജോലിക്ക് റിസർവേഷൻ ഉണ്ടെന്ന പോലെ ദക്ഷിണാഫ്രിക്കയിൽ ക്രിക്കറ്റ് ടീം സെലക്ഷനും റിസർവേഷൻ ഉണ്ടെന്ന് എത്രപേർക്കറിയാം.ആ റിസർവേഷൻ സിസ്റ്റത്തിന്റെ ഭാഗമായി ആഭ്യന്തരക്രിക്കറ്റിൽ ഒരു ടീം കളിക്കളത്തിൽ ഇറങ്ങുമ്പോൾ11ൽ 6 പേരെങ്കിലും നിർബന്ധമായും കറുത്തവർഗക്കാർ ആയിരിക്കണം.ദേശീയ ടീമിന്റെ അവസ്ഥയും വ്യത്യസ്തമല്ല.ഒരു സീസണിൽ ആറ് കറുത്തവർഗക്കാർ എങ്കിലും ദേശീയ ടീമിൽ കളിച്ചിരിക്കണം, കൂടാതെ ഒരു ടീം കളിക്കളത്തിൽ ഇറങ്ങുമ്പോൾ നിർബന്ധമായും രണ്ട് ആഫ്രിക്കൻ വംശജർ എങ്കിലും അതിൽ ഉണ്ടായിരിക്കണം.ഈ സിസ്റ്റത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ അവസരം ലഭിക്കില്ല എന്ന് വ്യക്തമായതിനെ തുടർന്ന് രാജ്യം വിട്ട്, ഇംഗ്ലണ്ടിനു വേണ്ടി കളിക്കേണ്ടി വന്ന താരമാണ് ഇംഗ്ലണ്ടിന് ഒരുപിടി മത്സരങ്ങൾ ഒറ്റയ്ക്ക് നേടിക്കൊടുത്ത കെവിൻ പീറ്റേഴ്സൺ.പീറ്റേഴ്സനെ കൂടാതെദക്ഷിണാഫ്രിക്കൻ ദേശീയ ടീമിൽ കളിക്കുന്ന പല താരങ്ങളും ആഭ്യന്തര ക്രിക്കറ്റിനായി തിരഞ്ഞെടുത്തത് ഇംഗ്ലീഷ് കൗണ്ടികളെയാണ്.കുറഞ്ഞ വേതനവും കഴിവിന്റെ മാനദണ്ഡത്തിൽ മാത്രമല്ല ടീം സെലക്ഷൻ എന്നതുമാണ് അവരെ അതിന് പ്രേരിപ്പിച്ചത്.ഈ സിസ്റ്റം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ നാശത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.ലോകത്ത് എവിടെയെല്ലാം റിസർവേഷൻ ഉണ്ടോ അവിടെയെല്ലാം ടാലന്റ് ഒഴുകി പോകലും മൂല്യച്യുതിയുമാണ് അനന്തരഫലം.ഈ സിസ്റ്റം ഡെവാൾഡ് ബ്രെവിസ് എന്ന യുവ താരത്തിന്റെ കരിയറിനെ ബാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.അങ്ങനെ സംഭവിച്ചാൽ ആത്യന്തികമായ നഷ്ടം സംഭവിക്കുന്നത് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റിനാണ്.കഴിവുള്ളവർ പുറത്തു നിൽക്കുകയും കഴിവില്ലാത്തവർ സിസ്റ്റത്തിന് അകത്തു നിൽക്കുകയും ചെയ്യുന്ന അവസ്ഥ ഒരു സിസ്റ്റത്തിനെയും ഏറെക്കാലം മുന്നോട്ടു കൊണ്ടു പോകില്ല