European Football Foot Ball Top News

എഫ് എ കപ്പ്‌ ; ലിവര്‍പൂള്‍ ഫൈനലില്‍

April 17, 2022

എഫ് എ കപ്പ്‌ ; ലിവര്‍പൂള്‍ ഫൈനലില്‍

മാഞ്ചസ്റ്റർ സിറ്റിയേ മറികടന്ന് ലിവര്‍പൂള്‍ എഫ്എ കപ്പ് ഫൈനലിലേക്ക് മുന്നേറി ലിവര്‍പൂള്‍.3-2 ആണ് സ്കോര്‍ നില.ഇരട്ട ഗോള്‍ നേടി സാധിയോ മാനെ ആണ് മത്സരത്തിലെ കേമന്‍.ലിവർപൂളിന്റെ ഓപ്പണർ ഇബ്രാഹിമ കൊണാട്ടേ കോര്‍ണര്‍ കിക്ക് മുതലെടുത്ത്‌ ഹെഡറിലൂടെ ലിവര്‍പൂളിനു ലീഡ് നേടി കൊടുത്തപ്പോള്‍ മാനെ സിറ്റി ഗോള്‍ക്കീപ്പര്‍ സ്റ്റേഫാന്റെ പിഴവിലൂടെ ലീഡ് ഇരട്ടിയാക്കി.

ആദ്യ പകുതി തീരുന്നതിന് മുന്‍പ് തന്നെ തിയഗോ അലകാനട്ര നല്‍കിയ പാസ് ഗോളാക്കി എതിരില്ലാത്ത മൂന്നു ഗോള്‍ ലീഡ് ലിവര്‍പൂള്‍ നേടി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗബ്രിയേല്‍ ജീസസ് ഗോള്‍ നേടി കൊണ്ട് സിറ്റിക്ക് നേരിയ പ്രതീക്ഷ നല്‍കി എങ്കിലും പിന്നീട് സമാന അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ അവര്‍ നന്നേ പാടുപ്പെട്ടു.എക്സ്ട്രാ ടൈമില്‍ ഗ്രീലിഷ് നേടിയ ഗോള്‍ ഫലത്തില്‍ ഒന്നും വരുത്തിയില്ലെങ്കിലും  തോല്‍വിയുടെ ആക്കം കുറക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു.

Leave a comment