European Football Foot Ball Top News

തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട് ആഴ്സണല്‍

April 17, 2022

തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട് ആഴ്സണല്‍

ശനിയാഴ്ച സെന്റ് മേരീസ് സ്റ്റേഡിയത്തിൽ ആഴ്സണലിനെതിരെ ജാൻ ബെഡ്നാരെക്കിന്റെ ആദ്യ പകുതിയിലെ ഗോളില്‍  സതാംപ്ടൺ 1-0 ന് വിജയിച്ചു.ശനിയാഴ്ച നേരത്തെ ബ്രൈറ്റനോട് എതിരാളികൾ 1-0 ന് തോറ്റതിന് ശേഷം മൈക്കൽ അർട്ടെറ്റയുടെ ടീമിന് ഒരു വിജയത്തോടെ ടോട്ടൻഹാമിനെ കടത്തി വെട്ടാം ആയിരുന്നു.എന്നാല്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി മൂലം ആഴ്സണല്‍ നിലവില്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് ആണ്.

സതാംപ്‌ടണിന്റെ യുവ സ്‌ട്രൈക്കർ അർമാൻഡോ ബ്രോജ ആഴ്‌സണലിന്റെ പ്രതിരോധത്തിനു പലപ്പോഴും വെല്ലുവിളി ഉയര്‍ത്തി.ആദ്യ മിനിറ്റുകളിൽ തന്നെ ആഴ്സണലിനെ സതാംട്ടന്‍ ഫോര്‍വേഡുകള്‍ പരീക്ഷിച്ചു കൊണ്ടിരുന്നു.ആവരുടെ ഫലം ലഭിച്ചത് 44 ആം മിനുട്ടില്‍ ജാം ബെഡര്‍നാക്കിന്‍റെ ബൂട്ടില്‍ നിന്നായിരുന്നു.തുടര്‍ച്ചായ നാല് മത്സരങ്ങളില്‍ ജയം നേടാന്‍ ആവാതെ ആഴ്സണലിനെതിരെ നേടിയ വിജയം പന്ത്രണ്ടാം സ്ഥാനത്തുള്ള സതാംട്ടന് ഇനിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നേക്കും.

Leave a comment