European Football Foot Ball Top News

ഒറ്റയാള്‍ പട്ടാളം !!!

April 17, 2022

ഒറ്റയാള്‍ പട്ടാളം !!!

ഒരു തകർപ്പൻ ഫ്രീ കിക്ക് ഉൾപ്പെടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 50-ാമത് ക്ലബ് കരിയറിലെ ഹാട്രിക്ക്, ഓൾഡ് ട്രാഫോർഡിൽ നോർവിച്ച് സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 3-2 വിജയം നേടി കൊടുത്തു.വിജയം അവര്‍ക്ക് ടോപ്‌ ഫോറില്‍ എത്താനുള്ള ആവേശവും ഊര്‍ജവും നേടി കൊടുത്തിട്ടുണ്ട്.നിലവില്‍ യുണൈറ്റഡ്  ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.മത്സരത്തിനിടെ യുണൈറ്റഡ് ആരാധകർ ക്ലബ് മാനേജ്മെന്റിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധവും നടത്തിയിരുന്നു.

 

ആദ്യ പകുതിയില്‍ തന്നെ ഏഴാം മിനുട്ടിലും 32 ആം മിനുട്ടിലും ഗോള്‍ നേടി കൊണ്ട് റൊണാള്‍ഡോ ഡെവിള്‍സിന് ഇരട്ടി ലീഡ് നേടി കൊടുത്തു എങ്കിലും ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമില്‍ ഡോവല്‍ നേടിയ ഗോളും 52 ആം മിനുട്ടില്‍ പൂക്കി നേടിയ ഗോളും അക്കൌണ്ടില്‍ കേറിയതോടെ മത്സരം സമനിലയിലേക്ക് അടുത്തു.എന്നാല്‍ 76 ആം മിനുറ്റില്‍ ഫ്രീ കിക്ക് ഗോളോടെ സ്റ്റൈലില്‍ തന്നെ റോണോ യുണൈറ്റഡിന് വിലപ്പെട്ട  മൂന്നു  പോയിന്‍റ് നേടി കൊടുത്തു.

 

 

Leave a comment