ടോപ് ഫോറില്‍ തുടരാന്‍ ടോട്ടന്‍ഹാം
പ്രീമിയർ ലീഗിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെ ആതിഥേയത്വം വഹിക്കുമ്പോൾ ടോട്ടൻഹാം ഹോട്സ്പർ അവരുടെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ വ്യക്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നു.തൊട്ട് പിന്നാലെ ആഴ്സണല്‍ ഉള്ളതിനാല്‍ ഹോട്ട്സ്പര്‍സിന് വിജയത്തില്‍ കുറഞ്ഞതൊന്നും വേണ്ട.തുടര്‍ച്ചയായ നാല് വിജയങ്ങള്‍ നേടിയ അവര്‍ പ്രതീക്ഷ കൊടുമുടിയില്‍ ആണ്.തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയം നേടാന്‍ ആവാതെ പോയ ബ്രൈറ്റന് ആഴ്സണലിനെതിരെയുള്ള വിജയം ഒരു ആശ്വാസം ആയിരുന്നു.നിലവില്‍ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് ആണ് അവര്‍.

കഴിഞ്ഞ വാരാന്ത്യത്തിൽ ടോട്ടൻഹാം ആസ്റ്റൺ വില്ലയിൽ 4-0 ന് വിജയിച്ചപ്പോൾ, നോർത്ത് ലണ്ടൻ എതിരാളികളായ ആഴ്സണൽ ബ്രൈറ്റനെതിരെ 2-1 ന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങി.സണ്‍,ഹാരി കെയിന്‍ ഉള്‍പ്പടെ മികച്ച ഫോമില്‍ ആണ് ടോട്ടന്‍ഹാം ഫോര്‍വേഡ് നിര.കഴിഞ്ഞ ഏഴു പ്രീമിയര്‍ ലീഗ് മത്സരത്തില്‍ 25 ഗോളുകള്‍ ആണ് ടോട്ടന്‍ഹാം നേടിയത്.അവരില്‍ തന്നെ ആയിരിക്കും കൊണ്ടെയുടെ പ്രതീക്ഷ മുഴുവനും.ഇന്ന് ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.