പിന്നെയും ശങ്കരൻ തെങ്ങിന്മേൽ തന്നെ
ക്രിക്കറ്റ് വൃത്തങ്ങൾക്കിടയിൽ ത്രീഡി പ്ലെയർ എന്നറിയപ്പെടുന്ന താരാണ് വിജയശങ്കർ ,2019 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരം അടുത്തകാലത്ത് വമ്പൻ പരാജയമായി മാറുന്നതാണ് കാണാൻ കഴിയുന്നത്. ഇത്തവണ ഗുജറാത്തിനു വേണ്ടി കളത്തിലിറങ്ങുന്ന താരം എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആയി ആണ് കാണപ്പെടുന്നത്.തുടർച്ചയായ മോശം പ്രകടനങ്ങളുടെ പേരിൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കപ്പെട്ട താരമാണ് വിജയശങ്കർ .ഒരു ഐപിഎൽ കോൺട്രാക്ടിനുള്ള യോഗ്യത ഇയാൾക്ക് ഉണ്ടോ എന്ന സംശയമാണ് ഇപ്പോൾ ആരാധകർ ഉന്നയിക്കുന്നത്.ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തികഞ്ഞ പരാജയമായ വിജയശങ്കർ ടീമിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്.കളി മെച്ചപ്പെടുത്തിയില്ലെങ്കിൽ താമസിയാതെ കളിക്കളത്തിന് പുറത്തിരുന്നു കളി കാണേണ്ട അവസ്ഥയിലേക്ക് വിജയശങ്കർ എത്തുമെന്ന് തീർച്ച.ഓരോ തവണയും വിജയശങ്കർ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെൻറ് അദ്ദേഹത്തിന് അവസരം നൽകുന്നത്.പക്ഷേ മെച്ചപ്പെടുന്ന ലക്ഷണങ്ങൾ ഒന്നും തന്നെ ഇതുവരെ കാണിക്കാൻ ശങ്കറിന് ആയിട്ടില്ല.അതായത് ശങ്കരൻ തെങ്ങിന്മേൽ തന്നെ എന്നു സാരം.






































