സ്വന്തം നാടിനെതിരെ യുദ്ധം ചെയ്ത രാജകുമാരൻ
നാട്ടുകാരാൽ സ്നേഹിക്കപ്പെടുമ്പോളും നാടിനെ വിട്ട് പലായനം ചെയ്യേണ്ടിവന്ന രാജകുമാരൻ .ആ രാജ്യത്തിനെതിരെ ഒരുനാൾ യുദ്ധത്തിന് തയ്യാറെടുക്കുന്നു.അപ്പോഴും ആ നാട്ടുകാർ ആ രാജകുമാരനെ തങ്ങളുടെ രാജ്യത്തിന് അപ്പുറം സ്നേഹിക്കുന്നു.ഇതെന്താണ് ബാഹുബലിയുടെ കഥയോ എന്ന് നമുക്ക് സംശയം തോന്നിയേക്കാം.ഇത് ബാഹുബലിയുടെ കഥയല്ല. ഇത് നമ്മുടെ സ്വന്തം ദാദയുടെ കഥയാണ്.അതെ കൊൽക്കത്ത രാജ്യം വിട്ട് പൂനയിലേക്ക് ചേക്കേറേണ്ടി വന്ന ഒരു രാജകുമാരന്റെ കഥ.
പണ്ട് പൂനെയും കൊല്‍ക്കത്തയും തമ്മില്‍ ഈഡന്‍ ഗാര്‍ഡനില്‍ കളി വരുന്നു. പക്ഷേ പൂനെയുടെ ക്യാപ്റ്റന്‍ ഗാംഗുലി, സ്വന്തം നാടിനെതിരെ താന്‍ കളിച്ച് വളര്‍ന്ന ഈഡനില്‍ കളി.ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കിയ കളി ആയിരുന്നു അത്. കാണികള്‍ ആരെ സപ്പോര്‍ട്ട് ചെയ്യുമെന്നതായി വലിയ ചോദ്യം??? സ്വന്തം നാടിനെ സപ്പോര്‍ട്ട് ചെയ്യുമോ അതോ അവരുടെ സ്വന്തം ദാദയെ സപ്പോര്‍ട്ട് ചെയ്യുമോ??കളിയുടെ തലേന്നത്തെ പ്രസ്സ് മീറ്റില്‍ ഷാരുഖ് ഖാന്‍ പറയുകയുണ്ടായി കാണികളുടെ സപ്പോര്‍ട്ട് ഞങ്ങള്‍ക്ക് തന്നെ ആവും എന്ന്… എന്നാല്‍ പിറ്റേന്നു സംഭവിച്ചത് കണ്ട് ഷാരുഖ് ഖാന്‍ മാത്രമല്ല…
ക്രിക്കറ്റ് ലോകം മുഴുവന്‍ ഞെട്ടി. കൊല്‍ക്കത്തന്‍ ഗ്യാലറി മുഴുവന്‍ പൂനെ ജേഴ്‌സിയാല്‍ നിറഞ്ഞിരിക്കുന്നു.ഷാരൂഖ് ഖാന്‍ എന്ന ബോളിവുഡ് താരത്തിനുമപ്പുറം, സ്വന്തം നാടിനുമപ്പുറം അവര്‍ ദാദയെ സ്‌നേഹിച്ചിരുന്നു. ഒരൊറ്റ വ്യക്തിക്ക് വേണ്ടി ഒരു നാട് മുഴുവന്‍ മറ്റൊരു നാടിനെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുക. അതല്ലേ യഥാര്‍ത്ഥ ഹീറോയിസം!