പറന്നുയരും മുൻപേ എരിഞ്ഞടങ്ങിയ പക്ഷി
2001 ഡിസംബറിൽ കേരള ക്രിക്കറ്റിന്റെ അഭിമാനതാരം ആയിട്ടാണ് ടിനു യോഹന്നാൻ ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്.ഇംഗ്ലണ്ടിനെതിരെ മൊഹാലിയിൽ ആയിരുന്നു 22 കാരനായ ടിനു യോഹന്നാൻ അരങ്ങേറിയത്.അരങ്ങേറ്റ ടെസ്റ്റിൽ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടി കൊണ്ട് അദ്ദേഹം തൻറെ വരവറിയിച്ചു .ഒന്നാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിൽ നിന്നും ഈ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ടിനു യോഹന്നാൻ സ്വാഭാവികമായി രണ്ടാം ടെസ്റ്റിലും കളിച്ചു.രണ്ടാം ടെസ്റ്റിൽ പക്ഷേ അദ്ദേഹത്തിന് വിക്കറ്റുകൾ ഒന്നുംതന്നെ നേടാൻ സാധിച്ചില്ല .തുടർന്ന് ആറുമാസത്തോളം ഇന്ത്യൻ ടീമിനെ ഭാഗമായിരുന്നു എങ്കിലും അവസാന പതിനൊന്നിൽ കയറിക്കൂടാൻ അദ്ദേഹത്തിനു സാധിച്ചില്ല.തൊട്ടടുത്തു നടന്ന സിംബാബ്‌വേയുടെ ഇന്ത്യൻ പര്യടനത്തിൽ സ്വന്തം ഹോം ഗ്രൗണ്ടായ കൊച്ചിയിൽ പോലും അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചില്ല.ഏകദിനത്തിൽ അരങ്ങേറാനുള്ള അദ്ദേഹത്തിൻറെ സ്വപ്നം സഫലമായത് 2002ലെ ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ ആണ് .അരങ്ങേറ്റ മത്സരത്തിൽ ക്രിസ് ഗെയിലിന്റെ അടക്കം വിക്കറ്റെടുത്ത ഗംഭീര പ്രകടനം .തുടർന്ന് നടന്ന ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തിൽ നാറ്റ് വെസ്റ്റ് ട്രോഫിയിൽ കളിക്കാൻ അവസരം ലഭിച്ചെങ്കിലും കുമാർ സംഗക്കാരയുടെ ബാറ്റിംഗ് ചൂട് അറിയാൻ ആയിരുന്നു അദ്ദേഹത്തിന് വിധി.പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ആകാതെ പോയതിനാൽ അവസാന ടെസ്റ്റ് ആ വർഷം തന്നെ കളിക്കാനായി വിധി.2001 ഡിസംബറിൽ തുടങ്ങിയ കരിയർ 2002 ഡിസംബറിൽ അവസാനിക്കുമ്പോൾ മൂന്ന് ടെസ്റ്റിൽ നിന്നും അത്രതന്നെ ഏകദിനത്തിൽ നിന്നുമായി അഞ്ച് വീതം അന്താരാഷ്ട്ര വിക്കറ്റുകളാണ് അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നത്.സാഹചര്യത്തിനനുസരിച്ച് കളിയെ പരുപപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതും,കരിയർ ദീർഘകാലത്തേക്ക് പ്ലാൻ ചെയ്തതിലുള്ള വീഴ്ചയുമാണ് ടീനുവിന് തിരിച്ചടിയായത്.പിതാവ് ടിസി യോഹന്നാൻറെ പിന്മുറക്കാരൻ ആയി അത്‌ലറ്റിക്സ് ആരംഭിച്ച , പിന്നീട് ക്രിക്കറ്റിന് വേണ്ടി അത് ഉപേക്ഷിച്ച ടിനുവിന് പക്ഷേ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കാതെ പോയത് ദൗർഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്.പ്രതിഭയുടെ ധാരാളിത്തം ഉണ്ടായിട്ടും തലവര ശരിയാകാത്തതിനാൽ ഒന്നുമാകാതെ പോയവരുടെ കൂട്ടത്തിലേക്ക് ഒരു പേര് കൂടി






































