Cricket IPL legends Top News

തീ തുപ്പും മാജിക്കുമായി ഉമ്രാൻ മാലിക്

April 15, 2022

author:

തീ തുപ്പും മാജിക്കുമായി ഉമ്രാൻ മാലിക്

150 കിലോമീറ്റർ വേഗതയിൽ പന്ത് എറിയുന്ന ഒരു ബൗളർ ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെ സ്വപ്നങ്ങളിൽ നിന്നും പിച്ചിലേക്ക് ഇറങ്ങുന്നതാണ് ഉമ്രാൻ മാലിക്കിലൂടെ കാണാൻ കഴിയുന്നത്.ഒരു ജവഗൽ ശ്രീനാഥ് ലും ശ്രീശാന്തിലും ഇശാന്ത് ശർമയിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന അതിവേഗ ഫാസ്റ്റ് ബൗളർമാരുടെ നിരയിലേക്കാണ് അതിവേഗത്തിൽ ഉമ്രാൻ നടന്നടുക്കുന്നത്. ഈ IPL ൽ ഉമ്രാൻ കുറിച്ച വേഗതയേറിയ പന്ത് 153.3 km/h ആണ്. തീർച്ചയായും ആശ്ചര്യപ്പെടുത്തുന്ന വേഗത്തിലാണ് ഈ ചെറുപ്പക്കാരൻ പന്തെറിയുന്നത്. പക്ഷെ ഈ വേഗത നിലനിർത്തുന്നതിലാണ് ഉമ്രാൻ ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിൽ വേഗതയുമായി മുൻപ് ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ച പലരും ഒന്നുകിൽ വേഗത ബലികഴിക്കുകയോ അല്ലെങ്കിൽ പരിക്കുമായി വന്ന വഴിയേ മടങ്ങുകയോ ചെയ്ത ചരിത്രമാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഫാസ്റ്റ് ബൗളർമാർക്ക് പറയാനുള്ളത്. മുനാഫ് പട്ടേലും ഡേവിഡ് ജോൺസനുമെല്ലാം ഇതിനുദാഹരണങ്ങളാണ്. വീണ്ടുമൊരു മുനാഫിനെയൊ ഡേവിഡ് ജോൺസനെയേ സൃഷ്ടിക്കാതിരിക്കാനാവണം ഇന്ത്യൻ ക്രിക്കറ്റ് മേലധികാരികളും കോച്ചിംഗ് സ്റ്റാഫും ശ്രദ്ധിക്കേണ്ടത്

Leave a comment