European Football Foot Ball Top News

” റൊണാള്‍ഡോയുടെ പെരുമാറ്റം അങ്ങേയറ്റം മോശമായത് “

April 11, 2022

” റൊണാള്‍ഡോയുടെ പെരുമാറ്റം അങ്ങേയറ്റം മോശമായത് “

ഗുഡിസൺ പാർക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 1-0 തോൽവിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രവര്‍ത്തിയെ വിമർശിച്ച് യുവ എവർട്ടൺ ആരാധകന്റെ അമ്മ രംഗത്ത്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ്, മുഴുവൻ സമയ വിസിലിന് ശേഷം ടണലിലേക്ക് പോകുമ്പോൾ ഒരു യുവ എവർട്ടൺ ആരാധകന്റെ ഫോൺ തകർത്തത് വലിയ വാര്‍ത്തയായിരുന്നു.

യുവ എവർട്ടൺ ആരാധകന്റെ അമ്മ സാറാ കെല്ലി, സംഭവത്തിന്റെ മുഴുവൻ വിഷധീകരണങ്ങളും ലിവർപൂൾ എക്കോ വഴി വെളിപ്പെടുത്തി.ഓട്ടിസ്റ്റായ മകന് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോയതിൽ അമ്മയ്ക്ക് വളരെ വിഷമം തോന്നി.”റൊണാള്‍ഡോ സോക്സ്‌ താഴ്ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുറിവ് കാണാം ആയിരുന്നു.അത് എന്താണ് എന്ന് എന്‍റെ  മകന്‍ ഫോണ്‍ താഴ്ത്തി നോക്കവേ ആണ് അദ്ദേഹം മകന്റെ കൈയ്യില്‍ നിന്നും ഫോണ്‍ തട്ടിയെടുത്തത്.എന്താണ് നടന്നത് എന്ന് പോലും അവന്‍ അറിഞ്ഞില്ല.വീട്ടില്‍ പോയതിന് ശേഷമാണ് എല്ലാം അവനു മനസിലാവുന്നത്.” സാറാ കെല്ലി വെളിപ്പെടുത്തി.

Leave a comment