European Football Foot Ball Top News

” സൗഹൃദം ഇല്ലെങ്കിലും ഞങ്ങള്‍ പരസ്പരം ബഹുമാനിക്കാറുണ്ട് ” – പെപ്പ്

April 11, 2022

” സൗഹൃദം ഇല്ലെങ്കിലും ഞങ്ങള്‍ പരസ്പരം ബഹുമാനിക്കാറുണ്ട് ” – പെപ്പ്

ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞതിന് ശേഷം ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പുമായുള്ള തന്റെ ബന്ധം മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള വിശദീകരിച്ചു. ലിവർപൂളുമായി ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഗാർഡിയോള രണ്ടു തവണ ലീഡ് നേടിയതിനു ശേഷമാണ് അത് നഷ്ട്ടപ്പെടുത്തിയത്.ജർമ്മൻ മാനേജറെ താൻ ബഹുമാനിക്കുന്നു, അതേസമയം അവർ ഇപ്പോഴും എതിരാളികളാണെന്ന വസ്തുത ശരി ആണ് എന്നും ഗ്വാർഡിയോള സ്കൈ സ്പോർട്സിനോട് വിശദീകരിച്ചു.

“അവൻ എന്നെ ഒരു മികച്ച മാനേജരാക്കി. ഞങ്ങൾ സുഹൃത്തുക്കളല്ല.ഞങ്ങൾ ഒരുമിച്ച് കഴിക്കാന്‍ പോകാറില്ല.അവന്റെ നമ്പർ എന്റെ പക്കലുണ്ട്, പക്ഷേ ഞാൻ അവനെ വിളിക്കാറുമില്ല.ഞങ്ങള്‍ തമ്മില്‍ നല്ല ബഹുമാനം പരസ്പരം ഉണ്ട്.അദ്ദേഹത്തിന് തന്നെ അറിയാം അടുത്ത ആഴ്ച്ച എഫ്എ കപ്പ്‌ മത്സരത്തില്‍ അവരെ ഞാന്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കും എന്ന്.” പെപ്പ് വെളിപ്പെടുത്തി.

Leave a comment