European Football Foot Ball Top News

ബെക്കര്‍ ഞങ്ങളുടെ മുഖം രക്ഷിച്ചു – ക്ലോപ്പ്

April 11, 2022

ബെക്കര്‍ ഞങ്ങളുടെ മുഖം രക്ഷിച്ചു – ക്ലോപ്പ്

ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിയുമായുള്ള തന്റെ ടീമിന്റെ  സമനിലയില്‍ പിരിഞ്ഞ  പ്രകടനത്തിന് ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പ് റെഡ്സ് ഗോൾകീപ്പർ അലിസൺ ബെക്കറെ വാനോളം  പ്രശംസിച്ചു.മാഞ്ചസ്റ്റർ സിറ്റിയുടെ നിരവധി ആക്രമണങ്ങളെ ചെറുക്കാൻ ലിവർപൂളിന് സാധിച്ചത് ബേക്കര്‍ പോസ്റ്റില്‍  പാറ പോലെ ഉറച്ച പ്രകടനം പുറത്തെടുത്തത് മൂലം ആയിരുന്നു.അദ്ദേഹം കണ്ണഞ്ചിപ്പിക്കുന്ന നിരവധി സേവുകൾ നടത്തി.അതില്‍ ഒന്നായിരുന്നു ഹാഫ് ടൈമിനു മുന്നേ ഗബ്രിയേല്‍ ജീസസിന്‍റെ ഗോള്‍ ശ്രമം നിഷേധിച്ചത്.

 

മത്സരത്തിന് ശേഷം, ക്ലോപ്പ് സ്കൈ സ്പോർട്സിനോട് സംസാരിക്കവേ ആണ് ബെക്കറിന്റെ പ്രകടനത്തെ പറ്റി പരാമര്‍ശിച്ചത്.സിറ്റിയുടെ പ്രകടനം വളരെ മികച്ചത് എന്ന് പറഞ്ഞ ക്ലോപ്പ് അവരുടെ കൌണ്ടര്‍ അറ്റാക്കിംഗ് വളരെ ഏറെ മെച്ചപ്പെട്ടു എന്നും അഭിപ്രായപെട്ടു.

 

 

Leave a comment