European Football Foot Ball Top News

വീണ്ടും സമനില , എസി മിലാന് മേല്‍ക്കൈ നഷ്ട്ടപ്പെടുന്നു

April 11, 2022

വീണ്ടും സമനില , എസി മിലാന് മേല്‍ക്കൈ നഷ്ട്ടപ്പെടുന്നു

ഞായറാഴ്ച ടോറിനോയുമായുള്ള മത്സരം  സമനിലയിൽ കലാശിച്ചതിനാല്‍  രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാനെക്കാൾ എസി മിലാന്‍റെ ലീഡ്  രണ്ട് പോയിന്റായി കുറഞ്ഞു.എസി മിലാന്‍ ഇന്ററിനെ അപേക്ഷിച്ച് ഒരു കളി കൂടുതല്‍ കളിച്ചിട്ടുണ്ട് എന്നത് ഇന്ററിന് മുന്‍കൈ നല്‍കുന്നു.

ഇന്നല്ലതെ മത്സരത്തില്‍ ടോറിനോക്കും എസി മിലാനും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.ആദ്യ പകുതിയില്‍ ഡേവിഡ് കാലാബ്രിയ മാത്രം ആയിരുന്നു ഗോള്‍ നേടുന്നതിന്റെ അടുത്ത് വരെ എങ്കിലും എത്തിയത്.മിലാൻ കീപ്പർ മൈക്ക് മൈഗ്നനും മികച്ച സേവുകള്‍ നടത്തി കളം നിറഞ്ഞു കളിച്ചു.ടൂറിനില്‍ നടന്ന മത്സരത്തിലും സമനിലയില്‍ പിരിഞ്ഞ എസി മിലാന്‍ വൈകീട്ട് കലം ഉടക്കാനുള്ള പുറപ്പാടില്‍ ആണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. സീസണിന്റെ തുടക്കത്തില്‍ കാണിച്ച ഫോമിന്‍റെ നിഴല്‍ ആയി മാറുകയാണ് ഇപ്പോഴത്തെ ടീം.

 

Leave a comment