European Football Foot Ball Top News

സമ്മര്‍ദ ചൂടില്‍ യുണൈറ്റഡും എവര്‍ട്ടനും നേര്‍ക്കുനേര്‍

April 9, 2022

സമ്മര്‍ദ ചൂടില്‍ യുണൈറ്റഡും എവര്‍ട്ടനും നേര്‍ക്കുനേര്‍

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗുഡിസൺ പാർക്കിലേക്ക് എവർട്ടൺ സ്വാഗതം ചെയ്യുന്നു.ഇരു ടീമുകള്‍ക്കും മൂന്നു പോയിന്‍റുകള്‍ വളരെ അധികം ആവിശ്യമാണ് നിലവില്‍.ബുധനാഴ്‌ച  ബേൺലിയോട് 3-2ന് തോറ്റപ്പോൾ എവർട്ടന്റെ തരംതാഴ്ത്തൽ ഭയം വർധിച്ചു, അതേസമയം മാൻ യുണൈറ്റഡ് അവസാന മത്സരത്തില്‍ ലെസ്റ്ററിനോട് ഒരു ഗോള്‍ സമനിലയില്‍ പിരിഞ്ഞു.ഇന്ന് ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

ലീഗില്‍ യുണൈറ്റഡ് ഏഴാം സ്ഥാനത്തും എവര്‍ട്ടന്‍ പതിനേഴാം സ്ഥാനത്തുമാണ്.ആദ്യ നാലില്‍ എത്താനുള്ള സാധ്യത ഇപ്പോള്‍ വളരെ ദൂരത്ത് ആണെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ മികച്ച ഫോം കാഴ്ച്ചവച്ചാല്‍  ഡെവിള്‍സിന് നേടാന്‍ ആവുന്ന ലക്ഷ്യം തന്നെ ആണത്.റിലഗേഷന്‍ സോണില്‍ നിന്നും  ഒരു  പോയിന്‍റ് മാത്രം അകലെ ആണ്.നേടാന്‍ ആവുന്ന പോയിന്‍റുകള്‍ സമ്പാദിച്ച് ഇതില്‍ നിന്ന് രക്ഷ നേടാനുള്ള ലക്ഷ്യത്തില്‍ ആണ് ലംപാര്‍ഡ്.

Leave a comment

Your email address will not be published. Required fields are marked *