European Football Foot Ball Top News

ഈ സിറ്റി ടീമിന് ഒരു കുറവ് കണ്ടുപിടിക്കുക അസാധ്യം – ക്ലോപ്പ്

April 9, 2022

ഈ സിറ്റി ടീമിന് ഒരു കുറവ് കണ്ടുപിടിക്കുക അസാധ്യം – ക്ലോപ്പ്

ഞായറാഴ്ച ഇരുടീമുകളും തമ്മിലുള്ള വമ്പൻ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ് ടൈറ്റിൽ എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയെ ബലഹീനതകൾ ഒന്നും ഇല്ലാത്ത ക്ലബ്‌ എന്ന് വിലയിരുത്തി.ലിവര്‍പൂള്‍ എക്കോയില്‍ സംസാരിക്കവേ ആണ് അദ്ദേഹം തന്‍റെ എതിരാളികളെ കുറിച്ച് മനസ് തുറന്നത്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന മത്സരം കിരീടപോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചേക്കും.

ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരത്തെ ടെന്നീസ് ഇതിഹാസങ്ങളായ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരുമായി ക്ലോപ്പ് താരതമ്യം ചെയ്തു.ഇരു കൂട്ടരും ഉള്ളത് പരസ്‌പരം ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ എന്നും എന്നാല്‍ മത്സരബുദ്ധി ഇരുവരേയും മികച്ച ക്ലബ് ആക്കുന്നതില്‍ പങ്കു വഹിച്ചു എന്നും അദ്ദേഹം പറഞ്ഞു.ലിവര്‍പൂളിനെ അപേക്ഷിച്ച്  സിറ്റി ടീം ആണ് കൂടുതല്‍ സ്ഥിരത കാണിക്കുന്നത് എന്ന് പറയാനും ക്ലോപ്പ് മടി കാണിച്ചില്ല.

Leave a comment