European Football Foot Ball Top News

കരീം ഷോ !!!!!!

April 7, 2022

കരീം ഷോ !!!!!!

ഈ സീസണിൽ കരിം ബെൻസെമ തന്റെ മികച്ച ഫോം തുടരുന്നു, തന്റെ ഹാട്രിക്കിലൂടെ  ചെൽസിയേ  അവരുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ 3-1 ന് തോൽപ്പിച്ചു.ആദ്യ 20 മിനിറ്റുകളിൽ ചാമ്പ്യൻസ് ലീഗ് ഹോൾഡർമാർ മികച്ച പ്രകടനം നടത്തിയെങ്കിലും വിനീഷ്യസ് ജൂനിയർ നൽകിയ മികച്ച ക്രോസിൽ നിന്ന് എഡ്വാർഡ് മെൻഡിയേ കബളിപ്പിച്ച് ഗോളിന്റെ ടോപ് കോർണറിലേക്ക് ബെൻസെമ ഒരു ഹെഡ്ഡർ വെച്ചപ്പോള്‍ റയലിന്റെ സ്കോര്‍ ബോര്‍ഡ് ചലിക്കാന്‍ തുടങ്ങി.

മിനിറ്റുകൾക്ക് ശേഷം ബെൻസീമ മറ്റൊരു ഗംഭീര ഹെഡ്ഡറിലൂടെ ലീഡ് ഇരട്ടിയാക്കി.ഇത്തവണ അസിസ്റ് നല്‍കിയത് ലൂക്ക മോഡ്രിച്ച് ആണ്.ആദ്യ പകുതി തീരാന്‍ ഇരിക്കെ കായ്‌ ഹവേര്‍ട്ട്സ് നേടിയ ഗോളിലൂടെ ഒരു മടങ്ങി വരവ് ചെല്‍സി പ്രതീക്ഷിച്ചിരുന്നു.രണ്ടാം പകുതിയില്‍ രണ്ടു മാറ്റങ്ങള്‍ കൊണ്ടുവന്നു എങ്കിലും 46 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ഹാട്രിക്ക് പൂര്‍ത്തിയാക്കി കരിം ബെന്‍സെമ.

Leave a comment