Cricket IPL Top News

മുംബൈയെ കമിഴ്ത്തി അടിച്ച് കമ്മിൻസ്

April 6, 2022

author:

മുംബൈയെ കമിഴ്ത്തി അടിച്ച് കമ്മിൻസ്

പതിനാലാം ഐപിഎൽ മത്സരത്തിൽ മുംബൈ ക്കെതിരെ എതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സന് അഞ്ചുവിക്കറ്റിന്റെ തകർപ്പൻ ജയം.ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തകൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു തുടക്കത്തിൽ തന്നെ മുംബൈയെ സമ്മർദ്ദത്തിലാക്കാൻ കഴിഞ്ഞു.

മൂന്നാം ഓവറിൽ തന്നെ കേവലം മൂന്ന് റൺസെടുത്ത രോഹിത് ശർമ കൂടാരം കയറി.പിന്നീട് സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള അത്ഭുതബാലൻ  ഡെവാൾഡ് ബ്രെവിസും ഇഷാൻ കിഷനും ചേർന്ന് ഇന്നിംഗ്സിസിനെ അല്പദൂരം മുന്നോട്ട് കൊണ്ടു പോയെങ്കിലും അധികം വൈകാതെ തന്നെ ബ്രവിസ് വീണു,ഏറെ വൈകാതെ ഇഷാൻ കിഷൻ കൂടി പുറത്തായതോടെ കൂടി 11 ഓവറിൽ 55ന് മൂന്ന് എന്ന  പരിതാപകരമായ അവസ്ഥയിലേക്ക് മുംബൈ ചെന്നെത്തി.പിന്നീട് 52 റൺസ് നേടിയ സൂര്യകുമാർ യാദവും പുറത്താകാതെ 32 റൺസ് നേടിയ തിലക് വർമ്മയും ചേർന്നാണ് മുംബൈയെ മുന്നോട്ടു നയിച്ചത്.നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് മുംബൈ സ്കോർ ചെയ്തത്. നാല് ഓവറിൽ കേവലം 25 റൺസ് വഴങ്ങി രോഹിത് ശർമയുടെ വിക്കറ്റ് നേടിയ ഉമേഷ് യാദവ് മികച്ചു നിന്നു .മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയും തകർച്ചയോടെ കൂടിയാണ് തുടങ്ങിയത് .സ്കോർ 16ൽ നിൽക്കെ വിശ്വസ്തനായ ഓപ്പണർ അജിൽ ക്യ രഹാനെ ഏഴ് റൺസുമായി ആയി ടൈമിൽ സിന്റെ പന്തിൽ മടങ്ങി.കൊൽക്കത്തയുടെ ഇന്നിംഗ്സിന് നങ്കൂരമിട്ടത് വെങ്കിടേഷ് അയ്യർ ആണ്. വെങ്കിടേഷ് അയ്യരും സാം ബില്ലിങ്സും ചേർന്നിട്ട അടിത്തറയിൽ നിന്നുകൊണ്ട് പാറ്റ് കമ്മിസ് അക്ഷരാർത്ഥത്തിൽ മുംബൈയെ കമിഴ്ത്തി അടിച്ചു,കേവലം 14 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി തികച്ച കമ്മിൻസിന്റെ പ്രകടനം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിക്ക് ഒപ്പം നിൽക്കുന്നതാണ്. കെ എൽ രാഹുലാണ് വേഗതയേറിയ ഐപിഎൽ അർധസെഞ്ചുറി കമ്മിൻസിനൊപ്പംപങ്കുവയ്ക്കുന്നത്.

മത്സരം 16 ഓവറിൽ സമാപിച്ചപ്പോൾ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ മുഖത്ത് കണ്ട അവിശ്വസനീയത  കമ്മിൻസിന്റെ പ്രകടനത്തെക്കുറിച്ച് എല്ലാം പറയുന്നുണ്ടായിരുന്നു.

Leave a comment