European Football Foot Ball Top News

” 5 – 5 എന്ന ഫോര്‍മേഷന്‍ എന്നെ കുഴപ്പത്തില്‍ ആക്കുന്നു ” – പെപ്പ് ഗാര്‍ഡിയോള

April 6, 2022

” 5 – 5 എന്ന ഫോര്‍മേഷന്‍ എന്നെ കുഴപ്പത്തില്‍ ആക്കുന്നു ” – പെപ്പ് ഗാര്‍ഡിയോള

ചൊവ്വാഴ്ച വൈകുന്നേരം അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ 1-0 വിജയം നേടിയെങ്കിലും, ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ 5-5-0 ഫോർമേഷനെതിരെ ആക്രമണം നടത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പെപ്പ് വെളിപ്പെടുത്തി.പണ്ട് മുതലേ ഇത് ഉള്ളത് ആണ് എന്നും ഇപ്പോഴും അതിനു വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല എന്നും പെപ്പ് കൂട്ടിച്ചേര്‍ത്തു.

“അവർ 3-5-2 കളിക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കി, പിന്നീട് അവർ ക്രമീകരിച്ച് 5-5-0 ലേക്ക് പോയി.തീരെ സ്പേസ് ഇല്ല.അവരാണെങ്കില്‍ അജാനുബാഹര്‍ ആണ്.ഞങ്ങള്‍ ചെറുതും ഭാരം കുറഞ്ഞവരും.പകുതി സമയത്ത് താരങ്ങളോട് ക്ഷമ പുലര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു.രണ്ടാംപകുതി ഞങ്ങളുടെ ക്ഷമ ലക്ഷ്യം കണ്ടു.മാഡ്രിഡില്‍ നടക്കാന്‍ പോകുന്ന രണ്ടാം ഭാഗവും ഇതുപോലെ തന്നെ ആവാന്‍ ആണ് സാധ്യത.”പെപ്പ് മാധ്യമങ്ങളോട് പറഞ്ഞു.ഇത് കൂടാതെ  അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ താരങ്ങളുടെ പ്രയത്‌നത്തെ അഭിനന്ദിക്കുകയും അവരെ പ്രതിരോധം എന്ന കലയില്‍ എല്ലാ അടവുകളും പയറ്റിയവര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a comment