” ഇനിയും ഏറെ ദൂരം പോകാനുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്തുക ” – ദിനേശ് കാര്‍ത്തിക്ക്
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 ൽ ചൊവ്വാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ തന്റെ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദിനേഷ് കാർത്തിക് തന്റെ ഈ പുതിയ ഫോമിനു പിന്നില്‍ ഉള്ള രഹസ്യം വെളിപ്പെടുത്തി.തന്നോട് തന്നെ തനിക്ക് എല്ലാം കഴിയും എന്ന് പറഞ്ഞു ബോധാപ്പെടുത്തുകയാണ് താരം ചെയ്യുന്നത് എന്ന് ഇന്നലത്തെ മത്സരത്തിനു ശേഷം താരം വെളിപ്പെടുത്തി.
“കഴിഞ്ഞ സീസണില്‍ എന്റെ പ്രകടനത്തില്‍ എനിക്ക് കുറ്റബോധം ഉണ്ടായിരുന്നു.ഇത്തവണ ഞാന്‍ മികച്ച പരിശീലനം നടത്തി.വൈറ്റ് ബോള്‍ ക്രിക്കറ്റ് കഴിയുന്നത്ര കളിച്ചു.ഞാന്‍ വരുമ്പോള്‍ ഒരോവറില്‍ പന്ത്രണ്ട് റണ്‍സില്‍ കൂടുതല്‍ വേണ്ടിവന്നിരുന്നു.ഇത് പോലുള്ള സാഹചര്യത്തിന് വേണ്ടി പ്രത്യേകം ഞാന്‍ പരിശീലനം എടുത്തിട്ടുണ്ടായിരുന്നു.” ‘പ്ലയർ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുക്കപ്പെട്ട ദിനേശ് കാർത്തിക്, മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ പറഞ്ഞു.






































