European Football Foot Ball Top News

ഔസ്മാൻ ഡെംബെലെയുമായുള്ള കരാർ ചർച്ചകൾ ബാഴ്‌സലോണ വീണ്ടും ആരംഭിച്ചു

April 6, 2022

ഔസ്മാൻ ഡെംബെലെയുമായുള്ള കരാർ ചർച്ചകൾ ബാഴ്‌സലോണ വീണ്ടും ആരംഭിച്ചു

ബാഴ്‌സലോണ കരാർ വിപുലീകരണവുമായി ബന്ധപ്പെട്ട് ഔസ്മാൻ ഡെംബെലെയുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്, സ്‌പോർട്‌സ് ഡയറക്‌ടർ മാറ്റു അലെമാനി ഈ ആഴ്‌ച മൊറോക്കോയിൽ  താരത്തിന്‍റെ  ഏജന്റായ മൂസ സിസ്‌സോകോയുമായി കൂടിക്കാഴ്ച നടത്തുന്നുവെന്ന് ഉറവിടങ്ങൾ സ്ഥിതീകരിച്ചു.അലമാനി തിങ്കളാഴ്ച മരാക്കേച്ചിലെത്തി.ജൂൺ അവസാനത്തോടെ ബാഴ്സയില്‍ താരത്തിന്റെ  നിലവിലെ കരാര്‍  കാലാവധി അവസാനിക്കും.

ജനുവരിയിൽ തന്നെ പുതിയ ക്ലബ് കണ്ടെത്തണമെന്ന് പറഞ്ഞ ഡെംബെലെയോടുള്ള ബാഴ്‌സയുടെ  നിലപാട് മാറി എന്ന് അദ്ദേഹം സൂചന നൽകിയിരുന്നു.ഫ്രഞ്ച് ക്ലബ്‌ പിഎസ്ജിയായിരുന്നു താരവുമായി ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചത്.ക്ലബുമായി ഉടക്കില്‍ ആയിരുന്ന താരത്തിന് കൂക്കലുകള്‍ സ്ഥിരമായി കേള്‍ക്കുകയും ചെയ്തു.ഈ അടുത്ത് സാവിക്ക് കീഴില്‍ മികച്ച ഫുട്ബോള്‍ കളിക്കുന്ന താരത്തിന് ഇപ്പോള്‍ കാമ്പ് ന്യൂയില്‍ നിന്ന് ലഭിക്കുന്നത് ആര്‍പ്പുവിളികള്‍ ആണ്.

Leave a comment