European Football Foot Ball Top News

ബാഴ്‌സലോണയുടെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ടിക്കറ്റുകള്‍ 24 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു

April 6, 2022

ബാഴ്‌സലോണയുടെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ടിക്കറ്റുകള്‍ 24 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു

ബാഴ്‌സലോണയുടെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ വോൾഫ്‌സ്ബർഗിനെതിരെ ക്യാമ്പ് നൗവിൽ നടക്കാന്‍ പോകുന്ന  ആദ്യ പാദത്തിനുള്ള ടിക്കറ്റുകള്‍  വെറും 24 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നതായി കറ്റാലൻ ക്ലബ് അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ച റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിന്  91,553 ആരാധകർ എത്തിയപ്പോൾ സ്ത്രീകളുടെ കായിക ഇനത്തിനു ഇതുവരെയുള്ള കാണികളുടെ റെക്കോര്‍ഡ്‌ ആണ് തകര്‍ന്ന് വീണത്.

കാമ്പ് ന്യൂയില്‍  ഔദ്യോഗികമായി 99,354 പേര്‍ക്ക് ഇരിക്കാം.അതിനാല്‍ കഴിഞ്ഞ ആഴ്ച്ച ഇട്ട ബാഴ്സയുടെ റെക്കോര്‍ഡ്‌ അവര്‍ക്ക് തന്നെ തകർക്കാൻ കഴിയും.വോൾഫ്‌സ്ബർഗ് ടൈയുടെ രണ്ടാം പാദം ഏപ്രിൽ 30 ന് ഫോക്‌സ്‌വാഗൺ അരീനയിൽ നടക്കും, വിജയികൾ മെയ് 21 ന് ടൂറിനിൽ നടക്കുന്ന ഫൈനലിൽ ലിയോൺ അല്ലെങ്കിൽ പാരീസ് സെന്റ് ജെർമെയ്‌നെ നേരിടും.2020 ലെ യുവേഫ  സെമിഫൈനലില്‍ ഇരുവരും ഇതിനു മുന്നേ ഏറ്റുമുട്ടിയിരുന്നു.അതില്‍ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ പരാജയം നേരിട്ടിരുന്നു.

Leave a comment