വിജയ വഴിയിലേക്ക് മുംബൈ തിരിച്ചുവരുമെന്ന് ടിം ഡേവിഡ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം എഡിഷനിൽ അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിൽ കളിച്ചതിന്റെ അനുഭവം തുറന്ന് പറഞ്ഞ് ഓൾറൗണ്ടർ ടിം ഡേവിഡ്. നായകൻ രോഹിത് ശർമ്മയും ടീം മാനേജ്‌മെന്റും മികച്ച പിന്തുണയാണ് നൽകുന്നതെന്ന് സിംഗപ്പൂർ താരം പറഞ്ഞു.
സീസണിൽ ജയത്തോടെ തുടങ്ങാനായില്ലെങ്കിലും മുംബൈ തിരികെ വിജയവഴിയിലേക്ക് എത്തുമെന്നും താരം വ്യക്തമാക്കി. ഐപിഎൽ 2022 മെഗാ ലേലത്തിനിടെ 8.25 കോടി രൂപയ്ക്കാണ് ഡേവിഡിനെ മുംബൈ സ്വന്തമാക്കിയത്. 2021 എഡിഷനിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആർസിബി) പ്രതിനിധീകരിച്ച ടിം ഡേവിഡ് ഐപിഎല്ലിൽ പങ്കെടുക്കുന്ന ആദ്യ സിംഗപ്പൂർ ക്രിക്കറ്റ് താരമാണ്.
മികച്ച സ്‌ട്രൈക്ക് റേറ്റോടെ 47.67 ശരാശരിയിൽ 429 റൺസ് അദ്ദേഹം നേടി ടി20 ഫോർമാറ്റിൽ കരുത്തു തെളിയിച്ച താരമാണ് ടിം ഡേവിഡ്. ലോകമെമ്പാടുമുള്ള വിവിധ ലീഗുകളിൽ പെർത്ത് സ്‌കോർച്ചേഴ്‌സ്, ഹൊബാർട്ട് ഹുറികെയ്ൻസ്, ലാഹോർ ഖലാൻഡേഴ്‌സ്, മുൾട്ടാൻ സുൽത്താൻസ്, സതേൺ ബ്രേവ് എന്നിവയുൾപ്പെടെ നിരവധി ഫ്രാഞ്ചൈസികൾക്കായും താരം കളിച്ചിട്ടുണ്ട്.






































