ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം മുറുകുന്നു
അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ജയത്തോടെ കിരീട പോരാട്ടം കനപ്പിച്ചു.
നിലവിലെ ജേതാക്കളായ സിറ്റി എതിരില്ലാത്ത 2 ഗോളുകൾക്ക് ബേൺലിയെ തോൽപ്പിച്ചു. അഞ്ചാം മിനുട്ടിൽ സൂപ്പർ താരം കെവിൻ ഡെ ബ്ര്യുണ് സിറ്റിയുടെ ആദ്യ ഗോൾ നേടിയപ്പോൾ ഇക്കൈ ഗുണ്ടോഗൻ ഇരുപത്തിയഞ്ചാം മിനുട്ടിൽ സിറ്റിയുടെ രണ്ടാം ഗോളും വിജയവും പൂർത്തിയാക്കി.
ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വാറ്റ്ഫോഡിനെയാണ് മറികടന്നത്. ഇരുപത്തി രണ്ടാം മിനുട്ടിൽ ഡിയഗോ ജോട്ട യിലൂടെ മുന്നിലെത്തിയ ലിവർപൂളിന് വേണ്ടി ഫേബിനോ എൺപത്തിയെട്ടാം മിനുട്ടിൽ പെനൽറ്റിയിലൂടേ രണ്ടാം ഗോൾ നേടി.
30 കളികളിൽ നിന്നും 73 പോയിൻ്റുമായി മാഞ്ചസ്റ്റർ സിറ്റി ആണ് നിലവിൽ ലീഗിൽ ഒന്നാമത്. ഇത്രയും കളികളിൽ നിന്നും 72 പോയിൻ്റുമായി ലിവർപൂൾ തൊട്ട് പുറകിലുണ്ട്. ഇനി 8 റൗണ്ട് മത്സരങ്ങൾ ആണ് ലീഗിൽ അവശേഷിക്കുന്നത്.