ഖത്തർ ഫുട്ബാൾ ലോക കപ്പ്: ജർമനിയും സ്പെയിനും മരണ ഗ്രൂപ്പിൽ
2022 ഖത്തര്‍ ലോകകപ്പ് (FIFA World Cup) ഫുട്‌ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ ആണ് മരണഗ്രൂപ്പ്. ന്യൂസീലൻഡ് – കോസ്റ്റ റിക്ക പ്ലേഓഫ് മത്സരത്തിലെ വിജയികളാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.
നിലവിലെ ജേതാക്കളായ ഫ്രാൻസ് ഡെന്മാർക്കിനും ടുണേഷിയ്ക്കുമൊപ്പം ഗ്രൂപ്പ് ഡി യിലാണ്.
സൗത്ത് അമേരിക്കൻ വമ്പന്മാരായ ബ്രസീൽ ഗ്രൂപ്പ് ജി യിലും അർജൻ്റീന ഗ്രൂപ്പ് സി യിലുമാണ്.
യൂറോപ്പ്യൻ പുലികളായ ബെൽജിയം ഗ്രൂപ്പ് ഫ് ലും ഇംഗ്ലണ്ട് ഗ്രൂപ്പ് ബി യിലും ഇടം നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഗ്രൂപ്പ് എച്ച് ൽ ഉറുഗ്വായ് ക്കും ഘാന ക്കും സൗത്ത് കൊറിയ ക്കുമൊപ്പം പന്ത് തട്ടും. എന്നാൽ 2006 ലെ ജേതാക്കളായ ഇറ്റലി ലോക കപ്പിന് യോഗ്യത നേടുന്നതിൽ പരാജയപെട്ടു.
ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എ യിലാണ്. ഗ്രൂപ്പിലെ മറ്റു ടീമുകളായ സെനഗലും ഹോളണ്ടും തമ്മിൽ നവംബർ 21ന് നടക്കുന്ന മത്സരത്തോടെ ലോക കപ്പിനു തുടക്കമാവും. ഡിസംബർ 18നാണ് ഫൈനൽ.