തന്നെ ഏറെ പരീക്ഷിച്ച ബാറ്റ്സ്മാനെ വെളിപ്പെടുത്തി ഷോഹൈബ് അക്തര്‍
മുൻ പാകിസ്ഥാൻ സ്പീഡ്സ്റ്റർ ഷോയിബ് അക്തർ എക്കാലത്തെയും മികച്ച ചില താരങ്ങളുമായി ചില കൗതുകകരമായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, റിക്കി പോണ്ടിംഗ്, കുമാർ സംഗക്കാര എന്നിവരോടുള്ള അദ്ദേഹത്തിന്റെ പോര് വളരെ പ്രസിദ്ധം ആണ്.പിച്ചില്‍ ആണെങ്കിലും അല്ലെങ്കിലും അദ്ദേഹം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.വിരമിച്ച ശേഷവും ‘റാവൽപിണ്ടി എക്സ്പ്രസ്’ അതേ വ്യക്തിത്വത്തിൽ ഉറച്ചുനിൽക്കുന്നു.
സ്പോർട്സ് കീഡ ലൈവിലെ ചാറ്റിനിടെ, അക്തറും മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗും ഐപിഎല്ലിന്റെ ആദ്യ പതിപ്പിനെക്കുറിച്ചുള്ള അറിവ് പരസ്പരം പരീക്ഷിക്കുകയായിരുന്നു.ഐപിഎല്ലിൽ ആദ്യമായി ഹാട്രിക് നേടിയത് ആരാണെന്ന് ഓർമ്മയുണ്ടോയെന്ന അക്തറിന്റെ ചോദ്യത്തിന് തെറ്റായ ഉത്തരം നല്കിയ ഹര്‍ഭജനെ തിരുത്തി അക്തര്‍,ബാലാജിയാണ് ഐപിഎലില്‍ ആദ്യ ഹാട്രിക്ക് നേടിയത് എന്നും ബാലാജി ആണ് അക്തര്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും അപകടക്കരിയായ ബാറ്സ്മാന്‍ എന്നും പാക് ബോളര്‍ വെളിപ്പെടുത്തി.2004 ല്‍ ആണ് സംഭവം.ഇന്ത്യന്‍ നിരയിലെ എല്ലാ താരങ്ങളും അക്തറിന്റെ ബോളിനു മറുപടി നല്കാന് ബുദ്ധിമുട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ ബോളിനെ തുടര്‍ച്ചയായി സിക്സിനു പറത്തിയത് ബാലാജി ആയിരുന്നു.






































