ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ സിഎസ്കെ ഓൾറൗണ്ടറെ അഭിനന്ദിച്ച് ലസിത് മലിംഗ
വ്യാഴാഴ്ച ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ 171-ാം വിക്കറ്റ് നേടി ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം ആയി മാറി.ഇതിഹാസം ലസിത് മലിംഗയെ പിന്തള്ളിയാണ് വെറ്ററൻ ഓൾറൗണ്ടർ ചാർട്ടിൽ ഒന്നാമതെത്തിയത്.
നിലവിൽ രാജസ്ഥാൻ റോയൽസ് സപ്പോർട്ട് സ്റ്റാഫ് ഗ്രൂപ്പിന്റെ ഭാഗമായ മലിംഗ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരത്തെ അഭിനന്ദിച്ച് ട്വിറ്ററിൽ കുറിച്ചു.”ബ്രാവോ ഒരു ചാമ്പ്യനാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്നയാളായി മാറിയതിന് അഭിനന്ദനങ്ങൾ @DJBravo47.യുവത്വം ഏറെയുള്ള നിങ്ങള്‍ ഇനിയുമേറെ മുകളില്‍ പോവാനുണ്ട്.” മുൻ മുംബൈ ഇന്ത്യൻസ് താരം ലസിത മലിംഗ 122 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് 170 വിക്കറ്റ് നേടിയത്.ബ്രാവോ 153-ാം ഗെയിമിലാണ് ചരിത്രം കുറിക്കും വിക്കറ്റ് നേടിയത്.അമിത് മിശ്ര (166 വിക്കറ്റ്), പിയൂഷ് ചൗള (157 വിക്കറ്റ്), ഹർഭജൻ സിങ് (150 വിക്കറ്റ്) എന്നിവരാണ് പട്ടികയിലെ അടുത്ത മൂന്ന് ബൗളർമാർ.