Cricket Editorial IPL Top News

ലളിത് മോഡിയുടെ തലയിൽ വിരിഞ്ഞ ഐപിഎൽ

March 31, 2022

author:

ലളിത് മോഡിയുടെ തലയിൽ വിരിഞ്ഞ ഐപിഎൽ

ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് ടൂർണ്ണമെന്റ് ഐപിഎൽ ആരംഭിക്കുന്നത് 2008ലാണ്. എന്നാൽ അതിനും ഏറെ മുൻപ് തന്നെ ഇത്തരമൊരു ടൂർണ്ണമെന്റ് ഇന്ത്യയിൽ സംഘടിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് BCCI യെ ഒരാൾ സമീപിച്ചു. പക്ഷേ നിരാശനായി മടങ്ങാനായിരുന്നു അന്ന്അയാൾക്ക്  വിധി. എന്നാൽ ക്ഷമയോടെ തന്റെ ലക്ഷ്യത്തിലേക്ക് പതിയെ നടന്നടുത്ത അയാൾക്ക് കാലം തന്റെ സ്വപ്ന സാഫല്യ ത്തിനുള്ള അവസരമൊരുക്കി. ആ വ്യക്തി പിന്നീട് ഒത്തുകളി വിവാദത്തിൽ പുറത്താക്കപ്പെട്ട പ്രഥമ ഐപിഎൽ ചെയർമാൻ ആയ സാക്ഷാൽ ലളിത് മോഡി ആണ്.

 

2000 ആണ്ടിന് തുടക്കത്തിലാണ് ലളിത് മോഡി ഇംഗ്ലീഷ് പ്രീമിയർ ലീഗ് മോഡലിൽ ഒരു ടൂർണ്ണമെന്റ് ഇന്ത്യയിൽ തുടങ്ങണമെന്ന ആവശ്യവുമായി ബിസിസിഐയെ സമീപിക്കുന്നത്. എന്നാൽ അതിന് മുഖംതിരിച്ചു നിൽക്കാനാണ് ബിസിസിഐ അന്ന് താൽപര്യപ്പെട്ടത്. എന്നാൽ അയാളുടെ ഭാഗ്യമെന്ന് പറയാം 2003 ൽ ആദ്യത്തെ ഡൊമസ്റ്റിക് ട്വന്റി 20 മാച്ച് നടക്കുകയുണ്ടായി. 2005 ലാണ് ആദ്യത്തെ ഇന്റർനാഷണൽ ട്വന്റി 20 മത്സരം അരങ്ങേറുന്നത്. ട്വന്റി 20 യിൽ ഒരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് മോഡൽ ടൂർണമെന്റ് സാധ്യത മുന്നിൽ കണ്ട് ZEE ടി വി യുടെ ചെയർമാനായ പ്രഭു ചവില 2007ലെ തുടക്കത്തിൽ ICL എന്ന പേരിൽ ഒരു ടൂർണ്ണമെന്റ് വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി. അപ്പോഴാണ് തങ്ങൾക്കു മുന്നിൽ പതിയിരിക്കുന്ന അപകടം ബിസിസിഐ തിരിച്ചറിഞ്ഞത്. ഇനിയുമേറെ വെച്ച് താമസിപ്പിച്ചാൽ ഇന്ത്യയിലെ ക്രിക്കറ്റ് മാർക്കറ്റും ഒരുപക്ഷേ ഐസിസിയുടെ അംഗീകാരം വരെയും പ്രഭു ചാവ്‌ല തട്ടിയെടുക്കുന്ന മനസ്സിലാക്കിയ ബിസിസിഐ ഇത്തവണ തങ്ങൾക്കു മുന്നിൽ അപേക്ഷയുമായി വന്ന ലളിത് മോഡി യെ ഉപേക്ഷിച്ചില്ല . അതിന് മറ്റൊരു കാരണം കൂടിയുണ്ട് അത് 2007ലെ ഇന്ത്യയുടെ പ്രഥമ ട്വന്റി20 ടൂർണമെന്റ് വിജയമാണ്. അങ്ങനെ 2008 ഇൽ ഇന്ത്യയിലെ ആദ്യത്തെ ഐപിഎല്ലിന് കൊടിയേറി. പിന്നീട് ICL തകർന്ന ഇല്ലാതാകുന്നതും ഐപിഎൽ വിജയത്തിൽ നിന്ന് വിജയത്തിലേക്ക് കുതിക്കുന്നതും  ആണ് കാണാൻ കഴിഞ്ഞത്.
അങ്ങനെ ഒരു തലതെറിച്ച മനുഷ്യന്റെ തലയിൽ വിരിഞ്ഞ ബുദ്ധി ഇന്ത്യൻ ക്രിക്കറ്റ്ന്റെ തലവര തന്നെ മാറ്റിമറിച്ചു. ഒരുപിടി കളിക്കാരുടെയും.

Leave a comment