ഉത്തപ്പയും ദുബെയും തിളങ്ങി, സൂപ്പര്‍ ജയിന്‍റ്സിനെതിരെ ചെന്നൈക്ക് കൂറ്റൻ സ്കോർ
ഐപിഎല്ലിലെ ഏഴാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയിന്‍റ്സിന് 211 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുക്കുകയായിരുന്നു. റോബിൻ ഉത്തപ്പയുടെയും ശിവം ദുബെയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് സിഎസ്കെയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
27 പന്തില്‍ 50 റണ്‍സെടുത്ത ഉത്തപ്പ യാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ശിവം ദുബെ 30 പന്തില്‍ 49 റണ്‍സെടുത്തു. ഉത്തപ്പ പുറത്തായതിനു പിന്നാലെ എത്തിയ ശിവം ദുബെ തകർത്തു കളിച്ചതോടെ റൺവേഗം കൂടി. മൊയിൻ അലിയും മോശമാക്കാതെയാണ് ബാറ്റുവീശിയത്.
35 റണ്‍സെടുത്ത അലിയെ ആവേശ് ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കി ബ്രേക്ക് ത്രൂ നൽകിയെങ്കിലും മറുവശത്ത് ദുബെ തകർത്താടി. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും എം എസ് ധോണിയും ചേര്‍ന്ന് ചെന്നൈയെ 200 കടത്തുകയായിരുന്നു. ധോണി ആറുപന്തില്‍ നിന്ന് 16 റണ്‍സാണെടുത്തത്.
ലഖ്‌നൗ സൂപ്പര്‍ ജയിന്‍റ്സിനായി ആവേശ് ഖാൻ, ആൻഡ്രൂ ടൈ, രവി ബിഷ്ണോയി എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി.