പാട്രിക്ക് ഷിക്കിനെ വിടാനുള്ള ഉദ്ദേശം ഇല്ല എന്ന് ബയേൺ ലെവർകുസെൻ
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പാട്രിക് ഷിക്ക് ക്ലബ് വിടാനുള്ള സാധ്യത ബയേൺ ലെവർകുസെൻ സിഇഒ ഫെർണാണ്ടോ കാരോ തള്ളിക്കളഞ്ഞു.26 കാരനായ ഷിക്ക് നിലവിലെ ബുണ്ടസ്ലിഗ കാമ്പെയ്നിൽ അതിശയകരമായ ഫോമിലാണ്,താരം യൂറോപ്പിലെ ചില എലൈറ്റ് ടീമുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.ആഴ്സണലും ബാഴ്സലോണയും ഈ വേനൽക്കാലത്ത് ചെക്ക് സ്ട്രൈക്കറുടെ സേവനത്തിനായി പരസ്പരം മല്ലടിക്കുന്നുണ്ട്.

“ഇല്ല, ഞങ്ങൾ പാട്രിക് ഷിക്കിനെ വിൽക്കില്ല. അതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല.അവൻ ഞങ്ങളോടൊപ്പമുണ്ടെന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്, അടുത്ത കുറച്ച് വർഷത്തേക്ക് ഞങ്ങൾ അവനെ എങ്ങോട്ടും വിടാന്‍ ഉദ്ദേശിച്ചിട്ടില്ല.” കാറോ സ്കൈ ജർമ്മനിയോട് വിശദീകരിച്ചു.താരം ഇതുവരെ 20 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകള്‍ തന്നെ നേടിയിട്ടുണ്ട് താരം.ബുണ്ടസ്ലിഗയില് ഗോള്‍ വേട്ടയില്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ആണ് ഷിക്ക് നിലവില്‍.