എങ്ങോട്ടുമില്ല,പാരീസില്‍ നെയ്മര്‍ സന്തുഷ്ട്ടന്‍ ആണ്
പാരീസ് സെന്റ് ജെർമെയ്നിലെ നെയ്മറിന്റെ സമീപകാല വീഴ്ച്ചകള്‍ ഈ വേനൽക്കാലത്ത് ഒരു പുതിയ ക്ലബ് തേടാൻ ബ്രസീൽ താരത്തെ പ്രേരിപ്പിക്കുന്നില്ല.ചാമ്പ്യൻസ് ലീഗിൽ നിന്ന് പിഎസ്ജി പുറത്തായതിന് പിന്നാലെ ആരാധകരുടെ നിരാശക്കും ദേഷ്യത്തിനും പാത്രമായിരിക്കുകയാണ് ബ്രസീലിയന്‍ താരം.എന്നാൽ താരം ഫ്രഞ്ച് തലസ്ഥാനത്ത് സന്തുഷ്ടനാണെന്നും വിട്ടുപോകാനുള്ള ശ്രമത്തിലല്ലെന്നും അറിയാന്‍ കഴിഞ്ഞു.

യൂറോപ്പിൽ നിന്ന് റയൽ മാഡ്രിഡിനോടേറ്റ തോല്‍വി മൂലം പിഎസ്ജി താരത്തിന് ആരാധകരുടെ കൂക്കലിനു പാത്രം ആയി.കൂടാതെ ഈ അടുത്ത് ഒരു മാധ്യമ പ്രവര്ത്തകന് താരത്തിന്റെ ഫിറ്റ്നസും കൂടെ ചോദ്യം ചെയ്തതോടെ ഒരു ട്രാന്‍സ്ഫറിനു ഉള്ള എല്ലാ സാധ്യതകളും ഒത്തു വന്നു.നിലവിലെ സീസണിൽ പരിക്ക് കാരണം 21 മത്സരങ്ങള്‍ മാത്രമേ അദേഹത്തിനു കളിക്കാന്‍ കഴിഞ്ഞുള്ളു.അതില്‍ നിന്ന് അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.