പോര്‍ച്ചുഗല്‍ ഇല്ലാതെ എന്ത് വേള്‍ഡ് കപ്പ് ; ധീരമായ പ്രസ്താവന ഇറക്കി റൊണാള്‍ഡോ
നോർത്ത് മാസിഡോണിയയ്ക്കെതിരായ തന്റെ രാജ്യത്തിന്റെ പ്ലേ ഓഫ് ഫൈനലിന് മുന്നോടിയായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത തീര്‍ച്ചയായും നേടിയിരിക്കും എന്ന് വെളിപ്പെടുത്തി.പോർച്ചുഗൽ യോഗ്യത നേടുമോ എന്ന കാര്യത്തിൽ സംശയമുണ്ടോ എന്ന ചോദ്യത്തിന്, ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത് ” പോർച്ചുഗൽ ഇല്ലാതെ ലോകകപ്പില്ല ” എന്നാണ്.

നോർത്ത് മാസിഡോണിയയുടെ മുൻ മത്സരത്തിൽ ഇറ്റലിക്കെതിരെ നേടിയ ഞെട്ടിക്കുന്ന വിജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റൊണോയുടെ മറുപടി ഇങ്ങനെ ആയിരുന്നു.” നോർത്ത് മാസിഡോണിയ പല മത്സരങ്ങളിലും എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.പക്ഷേ അവർ നാളെ ഞങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് ഞാൻ കരുതുന്നില്ല. പോർച്ചുഗൽ നന്നായി കളിക്കും, ഞങ്ങൾ ലോകകപ്പിലെത്തും.ചൊവ്വാഴ്ച രാത്രി ആണ് പോർച്ചുഗലും നോർത്ത് മാസിഡോണിയയും തമ്മില്‍ ഉള്ള പോരാട്ടം.