Cricket Cricket-International Top News

റൂട്ടിന് പിന്തുണ നല്‍കി കെവിൻ പീറ്റേഴ്സൺ

March 29, 2022

റൂട്ടിന് പിന്തുണ നല്‍കി കെവിൻ പീറ്റേഴ്സൺ

അടുത്തിടെ സമാപിച്ച മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെതിരെ 0-1 ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടിന് പിന്തുണയുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ രംഗത്തെത്തി.സ്റ്റീവ് ഹാർമിസൺ, മൈക്കൽ ആതർട്ടൺ തുടങ്ങിയ നിരവധി മുൻ ഇംഗ്ലീഷ് താരങ്ങൾ റൂട്ടിനോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ടീമിന്റെ സമീപകാല  മോശം ഫോമിനു   കുറ്റപ്പെടുത്തേണ്ടത് കളിക്കാരെ ആണ് എന്നാണ്  പീറ്റേഴ്‌സന്റെ  അഭിപ്രായം.

” ജോ റൂട്ടിന്റെ പിൻഗാമി ആരാണെന്ന് കേൾക്കാൻ കാത്തിരിക്കാനാവില്ല.അദ്ദേഹം വന്നിട്ട് വേണം ഇംഗ്ലണ്ടിലെ ബാറ്റ്സ്മാന്മാര്‍ക്ക് ഇരട്ട സെഞ്ച്വറി നേടാന്‍.മൂന്നു ദിവസത്തിനുള്ളില്‍ ബോളര്‍മാര്‍ ടെസ്റ്റ്‌ മത്സരം പൂര്‍ത്തിയാക്കും.”പീറ്റേഴ്സൺ മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ എഴുതി.നിരയിൽ നിലവാരമുള്ള സ്പിൻ ബൗളർമാരുടെ അഭാവം ഉയർത്തിക്കാട്ടിയ പീറ്റേഴ്‌സൺ, ടെസ്റ്റ് ക്രിക്കറ്റിന് ജാക്ക് ലീച്ച് പര്യാപ്തമല്ലെന്ന് മൂന്ന് വർഷം മുമ്പ് താൻ വ്യക്തമാക്കിയിരുന്നുവെന്നും പറഞ്ഞു.

Leave a comment