അടുത്ത സീസണില്‍ ക്ലബ് ഇതിഹാസം ബെർണബ്യൂ ഡഗൌട്ടിലേക്ക് എത്താനുള്ള സാധ്യതയേറുന്നു
2021-22 കാമ്പെയ്ന് തീരുന്നത് മോശമായ രീതിയില്‍ ആണെങ്കില്‍ ക്ലബ് ഇതിഹാസം റൗളിനെ എത്തിക്കാന്‍ പെരെസ് ശ്രമിച്ചേക്കും എന്ന് ലെ10 സ്പോര്‍ട്ട്സ്.2020-21 കാമ്പെയ്നിന്റെ അവസാനത്തിൽ സിനദീൻ സിദാൻ രാജിവച്ചതിന് ശേഷവും റൗള്‍ ലോസ് ബ്ലാങ്കോസിന്റെ ഓപ്ഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നു.എന്നാല്‍ അവര്‍ മുന്‍ മാനേജര്‍ ആയ അന്‍സലോട്ടിക്ക് അവസരം നല്‍കുകയായിരുന്നു.

ലോസ് ബ്ലാങ്കോസിന് നിലവിൽ ലാ ലിഗ ടേബിളിൽ ഒമ്പത് പോയിന്റ് ലീഡുണ്ട്, കൂടാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലും ഇടം പിടിച്ചു.ബാഴ്സയോട് വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടു എന്നല്ലാതെ ഇതുവരെ അന്‍സലോട്ടിക്ക് ബ്ലാക്ക് മാര്‍ക്കൊന്നും വീണിട്ടില്ല.എന്നാല്‍ ഇനി മോശം പ്രകടനം ആണ് അവര്‍ തുടരുന്നത് എങ്കില്‍ നിലവിലെ ബി ടീം കാസ്റ്റില്ലയുടെ മാനേജര്‍ ആയ റൌളിനു നറുക്ക് വീഴും.റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസ് റൗളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് മാർക്ക പത്രപ്രവർത്തകൻ മരിയോ കോർട്ടെഗാനയുടെ റിപ്പോര്‍ട്ടും കൂടിയായതോടെ അഭ്യൂഹങ്ങള്‍ ശക്തി നേടിയിരിക്കുന്നു.