European Football Foot Ball Top News

“നാളെ സംഗീതമില്ലാതെ ദേശീയ ഗാനം ആലപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” – ആരാധകരോട് അഭ്യര്‍ത്ഥനയുമായി റോണോ

March 28, 2022

“നാളെ സംഗീതമില്ലാതെ ദേശീയ ഗാനം ആലപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” – ആരാധകരോട് അഭ്യര്‍ത്ഥനയുമായി റോണോ

ചൊവ്വാഴ്ച നോർത്ത് മാസിഡോണിയക്കെതിരായ അവസാന പ്ലേ ഓഫ് മത്സരത്തിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലാ പോർച്ചുഗൽ ആരാധരോടും കൂടി ഒരു അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നു.ഗെയിമിലെ വിജയി ഈ വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ ഇടം നേടിയേക്കും.

നോർത്ത് മാസിഡോണിയയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി (പോർച്ചുഗീസ് എഫ്എയുടെ ഔദ്യോഗിക ട്വിറ്റർ പേജ് വഴി) റൊണാൾഡോ കുറിച്ചത് ഇങ്ങനെ ” നാളെ ദേശീയഗാനം സംഗീതമില്ലാതെ ആലപിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ധീരത കാണിക്കാൻ പറ്റിയ അവസരം ആണിത്.സമ്മർദ്ദം വളരെ അധികം ഉണ്ട്. ഈ ഗെയിം കളിക്കാൻ ഞങ്ങൾ ശരിക്കും ആഗ്രഹിക്കുന്നു.”ഇത്രയും പറഞ്ഞ താരം ഇറ്റലിക്കെതിരെ മികച്ച വിജയം നേടിയ നോര്‍ത്ത് മക്കഡോണിയയുടെ ധീരതയേയും വാനോളം പുകഴ്ത്തി.

 

Leave a comment

Your email address will not be published. Required fields are marked *