വിരമിക്കൽ പ്രഖ്യാപിച്ച് പ്രീമിയർ ലീഗ് റഫറി മൈക്ക് ഡീൻ
വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രസിദ്ധ റഫറി മൈക്ക് ഡീൻ. 2000 മുതൽ പ്രീമിയർ ലീഗ് റഫറിയായ അദ്ദേഹം നീണ്ട 22 സീസണുകൾക്ക് ശേഷം ആണ് മൈതാനത്തു നിന്നും വിടവാങ്ങുന്നത്.
ഇതിഹാസങ്ങളായ റഫറിമാരുടെ അതേ നിരയിൽ ചേർക്കാനാവുന്ന പ്രകടനം കൊണ്ട് ശ്രദ്ധേയമായ ആളാണ് ഡീൻ. പ്രീമിയർ ലീഗ് റഫറിയായി തന്റെ അവസാന സീസണിലാണെന്നും വീഡിയോ അസിസ്റ്റന്റ് റഫറിയായി (VAR) മുഴുവൻ സമയ റോളിലേക്ക് മാറുമെന്നും റിപ്പോർട്ടുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം ചുവപ്പ് കാർഡുകൾ നൽകിയിട്ടുള്ള റഫറി എന്ന റെക്കോർഡും മൈക്ക് ഡീന്റെ പേരിലാണ്.
പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കാലം റഫറിയായി സേവനമനുഷ്ഠിച്ച റഫറിയാണ് ഡീൻ. ഇതുവരെ 553 ത്സരങ്ങളിലാണ് അദ്ദേഹം റഫറിയുടെ കുപ്പായം അണിഞ്ഞിട്ടുള്ളത്. രണ്ട് എഫ്‌എ കപ്പ് ഫൈനൽ ഉൾപ്പെടെ ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും വലിയ ചില മത്സരങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചിട്ടുണ്ട്.






































