Cricket IPL IPL-Team Top News

ബാറ്റു ചെയ്യാൻ ഏറെ ഇഷ്‌ടം ഈ പൊസിഷനിലെന്ന് ശ്രേയസ് അയ്യർ

March 21, 2022

author:

ബാറ്റു ചെയ്യാൻ ഏറെ ഇഷ്‌ടം ഈ പൊസിഷനിലെന്ന് ശ്രേയസ് അയ്യർ

മൂന്നാമനായി ബാറ്റു ചെയ്യാനാണ് താൻ ഏറെ ഇഷ്‌ടപ്പെടുന്നതെന്ന് വെളിപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. എന്നിരുന്നാലും തന്റെ ഫ്രാഞ്ചൈസിയുടെ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് താരം പറഞ്ഞു. ആങ്കർ റോൾ കാലാകാലങ്ങളിൽ വ്യത്യസ്തമാകുമെന്നും അയ്യർ അഭിപ്രായപ്പെട്ടു.

അടുത്തിടെ സമാപിച്ച ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ മികച്ച ബാറ്റിംഗ് ഫോമിലായിരുന്നു ശ്രേയസ് അയ്യർ. തുടർന്ന് ടെസ്റ്റിലും തന്റെ മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. ഇന്ത്യൻ ടീമിലെ വ്യത്യസ്‌ത ബാറ്റിംഗ് പൊസിഷനുകളിൽ മികവ് പുലർത്തി ശ്രേയസ് ഇതിനകം തന്നെ ധാരാളം വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഐ‌പി‌എൽ 2022 മെഗാ ലേലത്തിൽ കെ‌കെ‌ആർ ശ്രേയസ് അയ്യരെ 12.25 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റിൽസിന്റെ നായകനായി ചുമതല വഹിച്ചിട്ടുള്ള താരത്തെ ഈ സീസണിലെ നായകനാക്കാൻ പിന്നീട് കൊൽക്കത്ത തീരുമാനിക്കുകയായിരുന്നു.

Leave a comment