European Football Foot Ball Top News

ഗ്രനാഡക്കും വലന്‍സിയക്കും വിജയം

March 20, 2022

ഗ്രനാഡക്കും വലന്‍സിയക്കും വിജയം

ലാലിഗയില്‍ ഇന്നലെ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഗ്രനാഡക്ക് ഡിപ്പോര്‍ട്ടിവോ അലാവസിനെതിരെ വിജയം.ഒരു ഗോളും തന്നെ പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം അഞ്ചു ഗോളുകളും ഒരു റെഡ് കാര്‍ഡും ഉള്‍പ്പടെ രണ്ടാം പകുതി സംഭവബഹുലം ആയിരുന്നു.അലാവസിനു വേണ്ടി മാനു വലെജോ,ഗോണ്‍സാലോ എസ്കലാന്റെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഗ്രനാഡക്ക് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം പിടിച്ചത് സെര്‍ജിയോ,ലൂയിസ് സുവാരസ്,അന്റോണിയോ പുയെര്‍ട്ടാസ് എന്നിവരാണ്.

ലാലിഗയില്‍ നടന്ന മറ്റൊരു പ്രധാന മത്സരത്തില്‍ എല്‍ഷെക്കെതിരേ ഒരു ഗോളിന്‍റെ വിജയം വലന്‍സിയ നേടി.വലന്‍സിയക്ക് വേണ്ടി ഗോണ്‍സാലോ ഗുയേഡസ് ആണ് വിജയ ഗോള്‍ നേടിയത്.മത്സരത്തിന്റെ 91 ആം മിനുട്ടില്‍ എല്‍ഷെ താരം ജോഹാന്‍ മോജിക്കക്ക് റെഡ് കാര്‍ഡ്‌ ലഭിച്ചത് മത്സരത്തിന്റെ പിരി മുറുക്കം വര്‍ധിപ്പിച്ചു.

Leave a comment