European Football Foot Ball Top News

എതിരില്ലാത്ത നാല് ഗോളിന് യൂണിയന്‍ ബെര്‍ലിനെ തകര്‍ത്ത് ബയേണ്‍

March 20, 2022

എതിരില്ലാത്ത നാല് ഗോളിന് യൂണിയന്‍ ബെര്‍ലിനെ തകര്‍ത്ത് ബയേണ്‍

ജർമ്മൻ ചാമ്പ്യന്മാർ യൂണിയൻ ബെർലിനെ 4-0 ന് തകർത്ത് ബുണ്ടസ്‌ലിഗ കിരീടത്തിനായുള്ള റേസ് ഗിയര്‍ മാറ്റി ചവിട്ടി.തങ്ങളുടെ അവസാന രണ്ട് ലീഗ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചതിന് ശേഷം വിജയവഴിയിലേക്ക് മടങ്ങിയ ബവേറിയക്കാർ, വാരാന്ത്യത്തിന് ശേഷം ഏഴ് മത്സരങ്ങൾ ശേഷിക്കുമ്പോൾ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനേക്കാൾ ഏഴു പോയിന്‍റിന് മുകളില്‍ ആണ്.

തുടർച്ചയായ 10-ാം ലീഗ് കിരീടം പിന്തുടരുന്ന ബയേണ്  16-ാം മിനിറ്റിൽ യൂണിയൻ കീപ്പർ ആൻഡ്രിയാസ് ലൂഥെയേ കാഴ്ച്ചക്കാരന്‍ ആക്കി കൊണ്ട് ബോക്സിന് പുറത്ത് നിന്ന് കിംഗ്സ്ലി കോമാന്റെ ഗോള്‍ ലീഡ് നേടി കൊടുത്തു.ഒരു ഹെഡ്ഡറിലൂടെ ടാംഗുയ് നിയാൻസോ, ഒരു സ്റ്റോപ്പേജ് ടൈം പെനാൽറ്റി ഗോളാക്കി ലെവൻഡോവ്സ്ക്കിയും ആദ്യ പകുതി തീരുമ്പോള്‍ തന്നെ മൂന്നു ഗോള്‍ നേടി കൊണ്ട് ബയേണിനു വിജയം സുനിശ്ചിതം ആക്കി കൊടുത്തു.രണ്ടാം പകുതി തുടങ്ങി രണ്ട് മിനുട്ടിനുള്ളില്‍ തന്നെ മറ്റൊരു ഗോളുമായി ലെവന്‍ഡോസ്ക്കി വീണ്ടും ബയേണിനു വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.

Leave a comment