European Football Foot Ball Top News

കൊക്കെയുടെ ഗോളില്‍ അത്ലറ്റിക്കോ

March 20, 2022

കൊക്കെയുടെ ഗോളില്‍ അത്ലറ്റിക്കോ

ശനിയാഴ്ച റയോ വല്ലക്കാനോയിൽ നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് 1-0 ന് ജയം നേടി.മിഡ്‌ഫീൽഡർ കോക്കെ ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി വിജയ ഗോള്‍ നേടിയത്.ജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ്‌ റയലുമായുള്ള പോയിന്‍റ് വിത്യാസം പന്ത്രണ്ടാക്കി കുറക്കുകയും ബാഴ്സയെ മൂന്നാം സ്ഥാനത് നിന്ന് പിന്തള്ളുകയും ചെയ്തു.ഇത് അത്ലറ്റിക്കോയുടെ തുടര്‍ച്ചയായ അഞ്ചാം വിജയം ആണ്.

അന്റോയ്‌ൻ ഗ്രീസ്‌മാൻ ആദ്യ പകുതിയിൽ സന്ദർശകർക്കു ലീഡ് നേടാനുള്ള അനേകം അവസരങ്ങള്‍ പാഴാക്കി.രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനുള്ളിൽ ജോവോ ഫെലിക്‌സിന്റെ ഒരു പെർഫെക്റ്റ് പാസ് കൊക്കെ ഗോള്‍ നേടാന്‍ ഉപയോഗിച്ചു.മത്സരത്തില്‍ അത്ലറ്റിക്കോക്ക് കല്ലുകടിയായി തോന്നിയത് ഏന്‍ജല്‍ കോറിയയുടെ റെഡ് കാര്‍ഡ്‌  മാത്രമാണ്.കാറ്റെനയേ ഫൗള്‍ ചെയ്തതിനു മത്സരം തീരാന്‍ അഞ്ചു മിനുറ്റ് ബാക്കി ഉള്ളപ്പോള്‍ ആണ് അദ്ദേഹത്തിന് കാര്‍ഡ്‌ ലഭിച്ചത്.

Leave a comment