European Football Foot Ball Top News

സാക്കയുടെ ഗോള്‍ ആഴ്സണലിന് വിജയം സമ്മാനിച്ചു

March 19, 2022

സാക്കയുടെ ഗോള്‍ ആഴ്സണലിന് വിജയം സമ്മാനിച്ചു

ശനിയാഴ്ച ആസ്റ്റൺ വില്ലയിൽ നടന്ന മത്സരത്തിൽ ബുക്കയോ സാക്കയുടെ  ആദ്യ പകുതി ഗോളില്‍  1-0 ന് വിജയം നേടിയ ആഴ്‌സണൽ പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയില്‍  മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നാല് പോയിന്റിന്റെ ലീഡ് നേടി.ലിവർപൂളിനോട് മിഡ്‌വീക്ക് തോൽവിക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചുവരാൻ ആഴ്സണലിന് കഴിഞ്ഞത്  വരാനിരിക്കുന്ന മത്സരങ്ങളെ നെഞ്ചുറപ്പോടെ നേരിടാനുള്ള ആത്മവിശ്വാസം അവര്‍ക്ക് നല്‍കിയേക്കും.

ആദ്യ പകുതിയില്‍ മികച്ച ഫ്രീ ഫ്ലോയിംഗ് ഫുട്ബോള്‍ കാഴ്ച്ചവച്ച ആഴ്സണലിന് സാക്ക നേടിയ ഗോള്‍ ഏറെ അര്‍ഹിക്കുന്നതാണ്.ഗോള്‍  ആണെങ്കില്‍ ആഴ്സണല്‍ പ്രീമിയര്‍ ലീഗില്‍  നേടിയ 2000 മത്തെ ആണ് എന്ന പകിട്ടും ഉണ്ട്.2016-17 ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിലേക്ക്  മടങ്ങിയെത്തുമ്പോൾ ആരാധകരുടെയും ആഴ്സണൽ കളിക്കാരുടെയും ഇടയിൽ വൻ ആഘോഷങ്ങള്‍ നടക്കാന്‍  ഇടയായി.

Leave a comment